ഏഷ്യാനെറ്റ് വഴി സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയിലെ ഒരു മത്സരാർത്ഥി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള വ്യക്തി കൂടിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. എന്നാൽ അച്ചടക്ക നടപടിയെ തുടർന്ന് റോബിൻ ബിഗ് ബോസിൽ നിന്ന് അപ്രതീക്ഷിതമായി പുറത്താക്കപ്പെടുകയായിരുന്നു. കൂടെ മത്സരിക്കാൻ ഉണ്ടായിരുന്ന റിയാസിനെ ശാരീരികമായി പെരുമാറിയതിനെ തുടർന്നാണ് റോബിനെ ബിഗ് ബോസ്സിൽ നിന്ന് പുറത്താക്കിയത്.
റോബിനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കിയതിനെതിരെ റോബിൻ ആർമി രംഗത്തു വന്നിരുന്നു. ബിഗ് ബോസിന്റെ അവതാരകനായ മോഹൻലാലിനെതിരെ രൂക്ഷമായാണ് റോബിൻ ആർമി പ്രതികരിച്ചത്. മോഹൻലാലിന്റെ ഒരു സിനിമ ഇനി കേരളത്തിൽ ഓടിക്കാൻ സമ്മതിക്കില്ല എന്ന് വരെ റോബിൻ ആർമി പറഞ്ഞു. ബിഗ് ബോസിൽ നിന്ന് പുറത്തായ ശേഷം കേരളത്തിലെ എയർപോർട്ടിൽ എത്തിയ റോബിനെ സ്വീകരിക്കാൻ വൻ ജനാവലിയാണ് എയർപോർട്ടിൽ കാത്തു നിന്നിരുന്നത്.
ഇപ്പോൾ റോബിന് ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. റോബിൻ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്ന വാർത്തയാണത്. തങ്ങളുടെ പ്രിയപ്പെട്ട റോബിൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്ന് വാർത്ത വളരെ ആവേശത്തോടെയാണ് റോബിൻ ആർമി സ്വീകരിച്ചത്. പ്രശസ്ത നിർമ്മാതാവ് സന്തോഷ് ടി കുരുവിള ആണ് ചിത്രം നിർമ്മിക്കുന്നത്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തെ പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല. വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റോബിൻ ആർമി.