തമിഴ് സാംവിധായകനായ സെല്വരാഘവൻ സംവിധാനം ചെയ്ത എൻ ജി കെ എന്ന ചിത്രത്തിലാണ് സൂര്യയും സായി പല്ലവിയും അവസാനമായി ഒന്നിച്ചൊരു ചിത്രം വന്നത്. ചിത്രത്തിൽ ഇരുവരും മികച്ച താരജോഡികളായി ഒരുപാടു അഭിപ്രായങ്ങൾ നേടിയിരുന്നു, വീണ്ടും ഇരുവരെയും ഒന്നിച്ച സ്ക്രീനിൽ കാണാനായി പ്രേക്ഷകർ കാത്തിരിയ്ക്കുകയാണ്.
എന്നാൽ വീണ്ടും സൂര്യയും സായി പല്ലവിയും സിനിമയിൽ ഒന്നിക്കുകയാണ്. ഇത്തവണ അഭിനേതാക്കളായല്ല ഇരുവരും ഒന്നിക്കുന്നത്. നിർമാതാവ് എന്ന നിലയിലാണ് സൂര്യയും സായി പല്ലവിയും വീണ്ടും ഒന്നിച്ചു പ്രവർത്തിക്കുന്നത്. സൂര്യയുടെ പത്നിയും 2D എന്റെർറ്റൈന്മെന്റ്സ് മേലധികാരിയുമായ ജ്യോതികയാണ് സായിപല്ലവി ചിത്രമായ ഗാർഗിയുംടെ നിർമാണം കൈ കൈര്യം ചെയ്തിരിക്കുന്നത്.
ചില സഹ കഥാപാത്രങ്ങൾ മനസ്സിൽ താങ്ങി നിൽക്കുന്നവരാണ്. അതുകൊണ്ടു തന്നെ ജ്യോ , സായി പല്ലവി ചിത്രമായ ഗാർഗിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിൽ തനിക്കു സന്തോഷമുണ്ട് എന്ന് സൂര്യ ഇതേക്കുറിച്ചു തന്റെ ട്വിറ്റര് അക്കൗണ്ടിൽ കുറിച്ചു. ഈ കാലത്തു പുതിയ ചിന്തകളും അത് പ്രവർത്തികമാക്കുന്ന ചിത്രങ്ങളും ഏറെ പ്രശംസിക്കപ്പെടണം എന്നു അദ്ദേഹം കുറിച്ചു.
\ഗാർഗി എന്ന ചിത്രം 2D എന്റർടൈൻമെൻറ്സിനു വേണ്ടി ജ്യോതിക ഏറ്റെടുത്തിരിക്കുകയാണ് ചിത്രം നിങ്ങളെ എല്ലാവരെയും രസിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു എന്നും താരം തന്റെ പ്രൊഫൈലിൽ കുറിച്ചു. സൂര്യയും ജ്യോതികയും സായി പല്ലവിയോടൊപ്പം ഗാർഗി എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി നിൽക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്.
ഗൗതം രാമചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സായി പല്ലവിയും കാളി വെങ്കറ്റും പ്രധാന കഥാ പത്രത്തെ അവതരിപ്പിക്കുന്നു. ഇനി വരെ സിനിമ ലോകം സാക്ഷ്യം വഹിച്ചിട്ടില്ലാത്ത പ്രശനങ്ങൾ കുറിച്ചു ചിത്രം സംസാരിക്കുമെന്നും ഇത് പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരങ്ങൾ പ്രതികരിച്ചു.