ലോക സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമയിലെ ഏറ്റവും വലിയ താരവും മാറ്റാരുമല്ല. മലയാളത്തിലെ ആദ്യം അൻപത് കോടി, നൂറ് കോടി, നൂറ്റി അൻപത് കോടി, ഇരുന്നൂറ് കോടി ചിത്രങ്ങൾ എല്ലാം മോഹൻലാലിന്റെ പേരിൽ ആണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഫാൻ ബേസ് ഉള്ള താരവും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്.
എന്നാൽ മോഹൻലാലിന്റേതായി അവസാനം തിയേറ്ററുകളിൽ ഇറങ്ങിയ ചിത്രങ്ങൾക്ക് ഒന്നും പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. 2020 ൽ തിയേറ്ററിൽ എത്തിയ ബിഗ് ബ്രദർ, 2021 ൽ റിലീസ് ചെയ്ത പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, ഈ വർഷം റിലീസ് ആയ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട് എന്നീ ചിത്രങ്ങൾ ആണ് മോഹൻലാൽ അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ അവസാന മൂന്ന് ചിത്രങ്ങൾ. എന്നാൽ ഇവ മൂന്നും തിയേറ്ററുകളിൽ പരാജയം ആയി മാറി. പക്ഷെ ഈ കാലയളവിൽ മോഹൻലാൽ അഭിനയിച്ച് ഒ ടി ടി വഴി പുറത്ത് വന്ന ദൃശ്യം-2, ബ്രോ ഡാഡി, 12ത് മാൻ എന്നീ ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
തന്റെ ബോക്സോഫീസ് പ്രതാപം തിരിച്ചു പിടിക്കാൻ ഒരുപിടി മികച്ച ചിത്രങ്ങളുമായി മോഹൻലാൽ വീണ്ടുമെത്തുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ്, ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ, ജീത്തു ജോസഫ് ചിത്രം റാം, അതിരൻ ഫൈയിം വിവേക് സംവിധാനം ചെയ്യുന്ന ചിത്രം എന്നിങ്ങനെ ഒരു പിടി പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ ആണ് ഇനി വരാൻ ഉള്ളത്. ദൃശ്യം, ദൃശ്യം-2, 12ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ഒന്നിക്കുന്ന റാം രണ്ട് ഭാഗങ്ങൾ ആയിട്ട് ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. തെന്നിന്ത്യൻ താരസുന്ദരി തൃഷയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.