മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ ആണ് ജനപ്രിയ നായകൻ ദിലീപ്. എന്നും ദിലീപ് സിനിമകൾ മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. സമീപ നാളുകളിൽ ഇറങ്ങിയ ദിലീപ് ചിത്രങ്ങൾ എല്ലാം തന്നെ മികച്ച വിജയം നേടിയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴി പുറത്ത് ഇറങ്ങിയ കേശു ഈ വീടിന്റെ നാഥൻ എന്ന നാദിർഷ സംവിധാനം ചെയ്ത ചിത്രം ആണ് ദിലീപ് നായകനായി ഏറ്റവും ഒടുവിൽ റിലീസ് ആയ സിനിമ. ഡയറക്റ്റ് ഒ ടി ടി റിലീസ് ആയെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായം ആണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
ദിലീപിന്റെ പുതിയ ചിത്രങ്ങളിൽ ഒന്നാണ് പറക്കും പപ്പൻ. ഈ ചിത്രം പ്രഖ്യാപിച്ചിട്ട് രണ്ട് വർഷത്തിലേറെ ആയെങ്കിലും കോവിഡ് പ്രതിസന്ധികൾ മൂലം ഷൂട്ടിംഗ് ഒന്നും ആരംഭിച്ചിരുന്നില്ല. ഒരു പക്കാ ലോക്കൽ സൂപ്പർഹീറോ ആയാണ് ജനപ്രിയ നായകൻ ഈ ചിത്രത്തിൽ എത്തുക. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫി തിരക്കഥ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിയാൻ വിഷ്ണു ആണ്.
ഇന്നലെ റാഫിയും വിയാൻ വിഷ്ണുവും ദിലീപും ഒന്നിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. മൂവരും പറക്കും പപ്പന്റെ ചർച്ചകൾക്ക് കൂടിക്കാഴ്ച നടത്തിയത് ആണെന്ന് ആണ് സൂചന. നിലവിൽ റാഫി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിൽ ആണ് ദിലീപ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രം പൂർത്തിയായ ഉടനെ പറക്കും പപ്പൻ തുടങ്ങും എന്നാണ് വിവരങ്ങൾ. സൂപ്പർ ഹീറോ ആയുള്ള ജനപ്രിയ നായകന്റെ വിസ്മയ പ്രകടനത്തിനായി ഒന്നടങ്കം കാത്തിരിക്കുകയാണ് മലയാളികൾ എല്ലാവരും.