കന്നഡ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഉള്ള ഒരാളാണ് സൂപ്പർസ്റ്റാർ കിച്ച സുധീപ്. ഒരു നടനെന്ന നിലയിൽ മാത്രമല്ല സംവിധായകനായും തിരക്കഥാകൃത്തായും പ്രൊഡ്യൂസർ ആയും ഗായകനായും എല്ലാം തന്നെ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് കിച്ച സുദീപ്. കന്നട സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സൂപ്പർസ്റ്റാർ കൂടിയാണ് കിച്ച സുധീപ്. ഈച്ച എന്ന സിനിമയിലെ വില്ലൻ വേഷം വഴി ഇന്ത്യ ഒട്ടാകെ ഉള്ള പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് കിച്ച സുദീപ്.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കന്നഡ സൂപ്പർസ്റ്റാർ കിച്ച സുദീപിനെ കൊച്ചി ലുലു മാളിൽ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. കന്നഡ സിനിമയിലെ സൂപ്പർസ്റ്റാർ ആണെങ്കിലും യാതൊരു വിധ താര ജാഡകളും ഇല്ലാതെ കിച്ച സുദീപിനെ ലുലു മാളിൽ കണ്ടപ്പോൾ എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു. തന്റെ കൂടെ ഫോട്ടോ എടുക്കാൻ വന്ന ആരാധകർക്കൊപ്പം എല്ലാം താരം വളരെ സന്തോഷത്തോടെ ഫോട്ടോക്ക് പോസ് ചെയ്തു. തന്റെ പുതിയ സിനിമയായ വിക്രാന്ത് റോണയുടെ 3ഡി ട്രെയിലർ ലോഞ്ചിനായി കൊച്ചി ലുലു മാളിലെ പിവിആർ തിയേറ്ററിൽ എത്തിയത് ആയിരുന്നു താരം.
ഒരു ഫാന്റസി ആക്ഷൻ ത്രില്ലെർ ആയി ഒരുക്കിയിരിക്കുന്ന വിക്രാന്ത് റോണാ ജൂലൈ 28 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. അനൂപ് ബന്ദേരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാൻ വേൾഡ് റിലീസ് ആയി ഒരുങ്ങുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. 3ഡിയിൽ ഒരുങ്ങുന്ന സിനിമ എല്ലാവർക്കും വലിയ ഒരു ദൃശ്യ വിസ്മയം തന്നെയാകും സമ്മാനിക്കുക.