തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച താരങ്ങളാണ് അജിത് കുമാറും ദളപതി വിജയിയും. നിലവിൽ തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ താര മൂല്യം ഉള്ള താരങ്ങളാണ് ഇരുവരും. ഇരുവരുടെയും അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ വമ്പൻ വിജയമായി മാറിയിരുന്നു. എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ബോണി കപൂർ നിർമ്മിച്ച് പുറത്തിറങ്ങിയ വലിമൈ ആണ് അജിത്ത് അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. ബോളിവുഡ് താരം ഹുമ ഖുറേഷി ആയിരുന്നു ചിത്രത്തിൽ നായിക ആയെത്തിയത്. നെൽസൺ ദിലീപ് കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ബീസ്റ്റ് എന്ന ചിത്രമാണ് ദളപതി വിജയിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. പൂജ ഹെഗ്ഡെ ആയിരുന്നു ചിത്രത്തിൽ നായിക ആയെത്തിയത്.
ദളപതി വിജയ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രം വാരിസ് എന്ന സിനിമയാണ്. പൊങ്കൽ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംഷി ആണ്. തമിഴിലും തെലുങ്കിലും ഒരേ സമയം ആണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. രശ്മിക മന്ദാന ആണ് ചിത്രത്തിൽ നായിക ആയെത്തുന്നത്. വലിമൈക്ക് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് അജിത് ഇപ്പോൾ അഭിനയിക്കുന്നത്. ബോണി കപൂർ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഇപ്പോൾ തമിഴ് സിനിമയിലെ നിലവിലെ ഏറ്റവും വലിയ താരങ്ങൾ ആയ ഇരുവരും ഒന്നിച്ചു അഭിനയിക്കാൻ സാധ്യത ഉണ്ടെന്ന വാർത്ത ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്തു പുറത്തിറങ്ങിയ മങ്കാത്തയുടെ രണ്ടാം ഭാഗത്തിന് വേണ്ടി ഇരുവരും ഒന്നിക്കാൻ സാധ്യത ഏറെയാണ്. അജിത്, ദളപതി വിജയ് എന്നിവരെ കണ്ട് മങ്കാത്ത 2 ന്റെ കഥ പറയാൻ താൻ കാത്തിരിക്കുകയാണെന്നും അവർ ഓക്കേ പറഞ്ഞാൽ ചിത്രം ഓൺ ആകുമെന്നും വെങ്കട്ട് പ്രഭു തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്.കുറച്ച് നാൾ മുൻപ് നടന്ന ഒരു അവാർഡ് ഫങ്ക്ഷന് ഇടയിൽ ആയിരുന്നു വെങ്കട്ട് പ്രഭുവിന്റെ ഈ വെളിപ്പെടുത്തൽ. അജിത്തും ദളപതി വിജയിയും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുക ആണ് ആരാധകർ.