ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരമാണ് സൂപ്പർസ്റ്റാർ പ്രഭാസ്. ബാഹുബലിക്ക് ശേഷം ആണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും താര മൂല്യം ഉള്ള നായകനായി പ്രഭാസ് ഉയർന്നത്. പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് എല്ലാം വമ്പൻ ബഡ്ജറ്റിൽ ഉള്ള ചിത്രങ്ങൾ ആണ്. പാൻ ഇന്ത്യൻ സൂപ്പർസ്റ്റാറിൽ നിന്ന് പ്രഭാസിനെ പാൻ വേൾഡ് സ്റ്റാർ ആക്കാൻ പോന്ന പ്രൊജക്റ്റുകൾ ആണ് എല്ലാം തന്നെ. ഇന്ത്യക്ക് അകത്തും പുറത്തുമായി കൂടുതൽ ആരാധകരുള്ള സൂപ്പർസ്റ്റാറും പ്രഭാസ് തന്നെ ആണ്.

ഇപ്പോൾ ആദിപുരുഷ് എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി തന്റെ പ്രതിഫലം കുത്തനെ കൂട്ടിയിരിക്കുകയാണ് സൂപ്പർസ്റ്റാർ പ്രഭാസ്. ആദിപുരുഷിന് വേണ്ടി 120 കോടിയാണ് പ്രഭാസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രതിഫലം ആണിത്. ബോളിവുഡിലെ പ്രമുഖ താരങ്ങൾക്കൊപ്പമോ അവർക്ക് മീതെയോ ആണിപ്പോൾ പ്രഭാസിന്റെ പ്രതിഫലം. ഇതിന് മുൻപ് രാധേ ശ്യാം, സാഹോ എന്നീ ചിത്രങ്ങൾക്ക് നൂറ്‌ കോടി രൂപ ആയിരുന്നു താരം പ്രതിഫലം ആയി വാങ്ങിയിരുന്നത്. പ്രഭാസിന്റെ കരിയറിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ആദിപുരുഷ്. അഞ്ഞൂറ് കോടിക്ക് മുകളിൽ ആണ് ചിത്രത്തിന്റെ ബഡ്ജറ്റ്.

ഓം റാവത്ത് ആണ് ആദിപുരുഷ് സംവിധാനം ചെയ്യുന്നത്. രാമായണം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ രാമൻ ആയാണ് പ്രഭാസ് എത്തുന്നത് എന്നാണ് വിവരം. സൈഫ് അലി ഖാനും, കൃതി സനോണും ആണ് മറ്റ് പ്രധാന താരങ്ങൾ. അടുത്ത വർഷം ആദ്യം തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. പ്രഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്.

Leave a Reply

Your email address will not be published.

You May Also Like

നിത്യാ മേനോൻ ഇനി തന്റെ പുറകെ വന്നാലും സ്വീകരിക്കില്ല എന്ന് സന്തോഷ്‌ വർക്കി

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ഒരുക്കിയ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ…

ഉണ്ണി മുകുന്ദൻ ചിത്രത്തിൽ വില്ലനായി എത്തുന്നത് ബിഗ് ബോസ്സ് താരം റോബിൻ രാധാകൃഷ്ണൻ…!

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കൂടി ജനശ്രദ്ധ നേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസ്…

ബറോസിൽ നിന്ന് പിന്മാറിയതിനുള്ള ശെരിക്കുള്ള കാരണം വെളിപ്പെടുത്തി പ്രിത്വിരാജ്

മലയാളത്തിന്റെ സ്വന്തം നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യം ആയി സംവിധായകന്റെ കുപ്പായം അണിയുന്ന…

ആയിരം അല്ല അയ്യായിരം കോടി നേടും, മോഹൻലാൽ രാജമൗലി കൂട്ടുകെട്ടിൽ ചിത്രം ഒരുങ്ങുന്നു?

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…