സിനിമാലോകത്തെ മൊത്തത്തിൽ ഞെട്ടിച്ചിരിക്കുന്ന വാർത്തയാണ് സിനിമ സിരിയൽ താരം പി ഖാലിദ് ന്റെ മരണം. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് ശ്രദ്ധേയനാണ് ഇദ്ദേഹം. വൈക്കത്തു ജൂഡ് ആന്റണി ജോസഫ് ന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് അദ്ദേഹം മരണപ്പെട്ടിരിക്കുന്നത്. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയായ ഇദ്ദേഹം മറിമായം എന്ന ഹാസ്യ പരിപാടിയിൽ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ആണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായത്.

സൈക്കിൾ യജ്ഞത്തിലൂടെ തുടങ്ങി സിനിമ രംഗത്തും സീരിയൽ രംഗത്തും ശ്രദ്ധ പതിപ്പിച്ചതിനു ശേഷമാണ് അദ്ദേഹം യശ്ശ ശരീരനായത്. കൂടാതെ ഫോർട്ട് കൊച്ചിയിലെ ഒരു സിനിമ കുടുംബത്തിലെ കാരണവരാണ് ഇദ്ദേഹം. കാരണം ഛായാഗ്രാഹകനായ ഷൈജു ഖാലിദ് ജിംഷി ഖാലിദ് കൂടാതെ സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ ഇദ്ദേഹത്തിന്റെ മക്കളാണ്. ഇപ്പോൾ അദ്ദേഹത്തെ ഓർത്തുകൊണ്ട് വികാര നിർഭരമായ കുറിപ്പ് പങ്കു വച്ചിരിക്കുന്നത് ചലച്ചിത്ര താരമായ സ്നേഹ ശ്രീകുമാർ ആണ്.

മറിമായം എന്ന പ്രോഗ്രാമിൽ തന്റെ കൂടെ പ്രവർത്തിച്ചിട്ടുള്ള പിതൃ സ്ഥാനീയനായ ആളാണെന്നു വി പി ഖാലിദ് ഇക്ക എന്നും. അദ്ദേഹത്തിന്റെ മരണം ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നുമാണ് സ്നേഹ പ്രതികരിച്ചിരിക്കുന്നത്. നടൻ ശ്രീകുമാറിന്റെ പത്നിയാണ് സ്നേഹ. ഞങ്ങടെ സുമേഷേട്ടന്‍ പോയി… മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടില്‍ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയില്‍ അഭിനയിക്കാന്‍ പോയത്, അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല..

ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലില്‍ പോകുവാണെന്നു പറഞ്ഞപ്പോള്‍ ഞാന്‍ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാന്‍. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു… രാവിലെ മുതല്‍ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാര്‍ത്ഥിച്ചു, വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു. ഞങ്ങടെ കാരണവര്‍, കൊച്ചിന്‍ നാഗേഷ്, സുമേഷേട്ടന്‍ പോയികളഞ്ഞു… എന്ന് പറഞ്ഞു കൊണ്ടാണ് താരത്തിനൊപ്പമുള്ള ഒരു ചിത്രം സ്നേഹ പങ്കു വച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഈ കാരണങ്ങൾ കൊണ്ടാണ് ഇത്രയും നാൾ താൻ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പിടിച്ചു നിന്നത്. തുറന്നു പറഞ്ഞു അപർണ്ണ

ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചേറ്റിയ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിക്കഴിഞ്ഞിരിക്കുന്നു ബിഗ് ബോസ് മലയാളം സീസൺ 4…

അമൃത സുരേഷും ഗോപീസുന്ദറും വിവാഹിതരാകുന്നോ? താരം പങ്കു വെച്ച പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അമൃതാ സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ഐഡിയ…

വിജയ് ചിത്രം ബീസ്റ്റിന്റെ കിടിലൻ ട്രൈലെർ പുറത്തിറങ്ങി, കെ.ജി.എഫ് റിലീസ് മാറ്റുമോ?

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…

ശ്രീനിയേട്ടന് ആദരാഞ്ജലികൾ, വ്യാജപ്രചാരണം കണ്ട് ശ്രീനിവാസന്റെ മറുപടി ; കുറിപ്പ്..

വൈപാസ് സർജറിയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്.. എന്നാൽ കഴിഞ്ഞ…