മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കടുവ. സിംഹസനം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കടുവ. പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക്‌ ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെക്‌സ്‌ ബിജോയ്‌ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുജിത് വാസുദേവും അഭിനദ് രാമാനുജവും ചേർന്നാണ്. ചിത്രം ഈ മാസം 30 ന് തിയേറ്ററുകളിൽ എത്തും.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം എത്തുന്നത്. ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോൻ നായികയായെത്തുന്ന ചിത്രത്തിൽ കോട്ടയം രമേശ്‌, അർജുൻ അശോകൻ, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്‌, ഷാജു നവോദയ, വൃദ്ധി വിശാൽ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി കടുവ റിലീസ് ചെയ്യുന്നതിലൂടെ ഒരു ഇൻഡസ്ട്രി ഹിറ്റ് തന്നെയാണ് പ്രിത്വിരാജ് ലക്ഷ്യമിടുന്നത്. കെ ജി എഫും ബാഹുബലിയും വിക്രമും ഒക്കെ നേടിയ പോലെ ഒരു വലിയ വിജയം നേടാൻ സാധിക്കിലെങ്കിലും മറ്റ് ഭാഷകൾളിൽ മലയാളത്തിന് മാർക്കറ്റ് ഉണ്ടാക്കി എടുക്കാൻ കടുവക്ക് പാൻ ഇന്ത്യ റിലീസ് വഴി സാധിക്കും എന്ന് ഉറപ്പാണ്. ഇതിന്റെ ഭാഗമായി ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ, ദുബായ് എന്നിവിടങ്ങളിൽ കടുവ പ്രൊമോഷൻ പരിപാടികൾ പ്രിത്വിരാജ് സംഘടിപ്പിച്ചിട്ടുണ്ട്.

ജനഗണമനയുടെ വമ്പൻ വിജയത്തിന് ശേഷം വരുന്ന പ്രിത്വിരാജ് ചിത്രം എന്ന അഡ്വാൻടേജ് കൂടി കടുവക്ക് ഉണ്ട്. നെറ്റ്ഫ്ളിക്സ് റിലീസിന് ശേഷം മികച്ച അഭിപ്രായങ്ങൾ ആണ് ജനഗണമനക്ക് മറ്റ് ഭാഷകളിൽ നിന്ന് ലഭിച്ചത്. ഇതും കടുവക്ക് ഗുണം ചെയ്യും. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിൽ കടുവ ചലനം ഉണ്ടാക്കിയാൽ പ്രിത്വിരാജിന്റെ താര മൂല്യവും ഉയരും. ഇത് വരാനിരിക്കുന്ന പ്രിത്വിരാജ് ചിത്രങ്ങൾക്കും മലയാള ചിത്രങ്ങൾക്കും ഒരുപാട് ഗുണം ചെയ്യും.

കെ ജി എഫിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന സലാറിൽ ഒരു പ്രധാന വേഷത്തിൽ പ്രിത്വിരാജ് എത്തുന്നുണ്ട്. സൂപ്പർസ്റ്റാർ പ്രഭാസ് ആണ് ചിത്രത്തിൽ നായകൻ ആയെത്തുന്നത്. ഇത് കൂടാതെ കെ ജി എഫിന്റെ നിർമ്മാതാക്കൾ നിർമിക്കുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് പ്രിത്വിരാജ് ആണ്. ടൈസൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകൻ ആവുന്നതും പ്രിത്വിരാജ് തന്നെ ആണ്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം പാൻ ഇന്ത്യൻ റിലീസ് ആയാണ് ഒരുങ്ങുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ആട് ജീവിതം, ജയൻ നമ്പ്യാരുടെ വിലായത്ത് ബുദ്ധ, കറാച്ചി 81, അയ്യപ്പൻ, കാളിയൻ, കാപ്പ എന്നിങ്ങനെ നിരവധി പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ ആണ് പ്രിത്വിരാജ് നായകനായി അണിയറയിൽ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published.

You May Also Like

വിവരവും ബോധമുള്ള നമ്മൾ വേണം ഇതൊക്കെ ക്ഷമിക്കാൻ ; ശ്രീനാഥ്‌ ഭാസിയ്ക്ക് പിന്തുണയുമായി ഷൈൻ ടോം ചാക്കോ

അഭിമുഖത്തിനിടയിൽ അവതാരികയോട് മോശമായി സംസാരിച്ചു എന്ന പരാതിയെ തുടർന്ന് നടൻ ശ്രീനാഥൻ ഭാസി കേസിൽ അകപ്പെട്ടിരിക്കുകയാണ്.…

ബാലയ്യയുടെ നായികയാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഹണി റോസ്

2005ൽ മണിക്കുട്ടനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന…

നടിപ്പിൻ നായകൻ സൂര്യയും ബ്രഹ്‌മാണ്ട സംവിധായകൻ ശങ്കറും ഒന്നിക്കുന്നു

തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളുമാണ് നടിപ്പിൻ…

കുമ്മനടിച്ചത് ഞാൻ അല്ല വിശദീകരണവുമായി എം എൽ എ എൽദോസ് കുന്നപ്പിള്ളി

അങ്കമാലിയിൽ ടെക്സ്റ്റൈൽ ഉദ്ഘാടനത്തിനായി മെഗാസ്റ്റാർ മമ്മൂട്ടിയും പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിയും എത്തിയിരുന്നു.ബന്ധപ്പെട്ട്…