മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനായ ഒരാളാണ് ഷൈൻ ടോം ചാക്കോ. തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ ഇത്രയും സൂക്ഷ്മതയോടെ അഭിനയിച്ച് ഫലിപ്പിക്കുന്ന നടൻമാർ വളരെ വിരളമാണ്. എന്നാൽ ഷൈൻ ടോം സിനിമകളുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങൾക്ക് നൽകുന്ന ഇന്റർവ്യൂകൾ പലതും വിവാദം ആകാറുണ്ട്. എന്നിരുന്നാലും നടൻ എന്ന രീതിയിൽ വളരെ മികവോടെ തന്റെ കഥാപാത്രങ്ങളെ സ്‌ക്രീനിൽ എത്തിക്കുന്ന ഷൈനിന് നിരവധി ആരാധകരും ഉണ്ട്. ദുൽഖർ നായകൻ ആയെത്തിയ കുറിപ്പിൽ ദുൽഖറിനെയും കടത്തി വെട്ടുന്ന പ്രകടനം ആണ് ഷൈൻ കാഴ്ച വെച്ചത്.

ഇപ്പോൾ മാധ്യമങ്ങളുടെ മുന്നിൽ നിന്ന് ഇറങ്ങി ഓടുന്ന ഷൈൻ ടോമിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ഷൈൻ അഭിനയിച്ച് ഇന്ന് തിയേറ്ററുകളിൽ എത്തിയ പന്ത്രണ്ട് എന്ന സിനിമയുടെ പ്രേക്ഷക അഭിപ്രായം ചോദിക്കാൻ എത്തിയത് ആയിരുന്നു മാധ്യമ പ്രവർത്തകർ. അതിനിടെ ആണ് ചിത്രം കാണാൻ എത്തിയ ഷൈൻ ടോം മാധ്യമ പ്രവർത്തകരെ വക വെക്കാതെ പുറത്തോട്ട് പോകുന്നത് മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്.

ഷൈൻ ടോമിനോട് ചിത്രത്തെ പറ്റി ചോദിക്കാൻ മാധ്യമങ്ങൾ ഷൈന്റെ പിന്നാലെ കൂടി. എന്നാൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നിലക്കാതെ ഷൈൻ തിയേറ്ററിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ആദ്യം തിയേറ്ററിന് ചുറ്റും ഓടിയ ഷൈൻ മാധ്യമങ്ങൾ തന്നെ വിടാതെ പിന്തുടരുകയാണെന്ന് മനസിലാക്കിയതോടെ തിയേറ്ററിന് വെളിയിൽ ഇറങ്ങി റോഡിലൂടെ ഓടി. ലിയോ താദ്ദേവൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ആണ് പന്ത്രണ്ട്. ദേവ് മോഹൻ, ഷൈൻ ടോം ചാക്കോ, വിനായകൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

You May Also Like

വിമർശകർ സ്വന്തം വീട്ടുകാരെ ഓർക്കുന്നത് നല്ലതാണ് എന്ന് നടൻ കൃഷ്ണ ശങ്കർ

അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന സിനിമയായ കുടുക്ക് 2025 ന്റെ…

ത്രില്ലടിപ്പിക്കാൻ മെഗാസ്റ്റാർ, അണിയറയിൽ ഒരുങ്ങുന്നത് ഒരുപിടി ത്രില്ലെർ ചിത്രങ്ങൾ

മലയാള സിനിമ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളും മികച്ച നടന്മാരിൽ ഒരാളുമാണ് മെഗാസ്റ്റാർ മമ്മൂട്ടി.…

നിഖില വിമലിനെ എനിക്കിഷ്ടമാണ്,വിവാഹം കഴിക്കാനും താല്പര്യമുണ്ട് ; സന്തോഷ് വർക്കി

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. സന്തോഷ്‌ വർക്കി ചെയ്യുന്ന പോസ്റ്റുകളും…

ഇത് ചരിത്ര നിമിഷം, ഓസ്കാർ അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് സൂര്യ

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് നടിപ്പിൻ നായകൻ സൂര്യ ശിവകുമാർ. പാണ്ടിരാജ്…