മലയാള സിനിമയിലെ യുവ നായികമാരിൽ ഏറെ ശ്രദ്ധേയയായ നടിയാണ് ഗായത്രി സുരേഷ്. ജമുനാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ നായികയായാണ് ഗായത്രി സുരേഷ് മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരു മെക്സിക്കൻ അപാരത, സഖാവ്, ചിൽഡ്രൻസ് പാർക്ക് തുടങ്ങി ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗം ആകുവാൻ ഗായത്രിക്ക് സാധിച്ചു.
ട്രോളുകളിലൂടെ ഏറെ ഫേമസ് ആയ താരം കൂടിയാണ് ഗായത്രി സുരേഷ്. എന്നാൽ ട്രോളുകൾ കാരണം പലരും തന്നെ ഒറ്റപ്പെടുത്തിയിട്ട് ഉണ്ടെന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കല്യാണത്തിന് പോലും തന്നെ വിളിച്ചില്ല എന്നും ഗായത്രി പറയുന്നു. തന്നോട് സംസാരിക്കുന്നത് എന്തോ ഔദാര്യം പോലെയാണ് അവർ കരുതുന്നത്. അങ്ങനെ ഉള്ളവരുടെ കൂട്ട് തനിക്ക് വേണ്ടെന്നും ഗായത്രി പറയുന്നു. താൻ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ലെങ്കിൽ പിന്നെ തനിക്ക് ഇഷ്ടമുള്ളത് മാത്രം ചെയ്താൽ മതിയല്ലോ എന്നും ഗായത്രി ചോദിക്കുന്നു.
ട്രോളുകൾ കാരണം സിനിമയിൽ അവസരം കിട്ടിയില്ലെങ്കിലും തനിക്ക് ഒരു പ്രശ്നവും ഇല്ലെന്ന് ഗായത്രി പറയുന്നു. സിനിമയിൽ അവസരം കിട്ടിയില്ലെങ്കിലും ജീവിക്കാൻ ഉള്ള വഴി താൻ കണ്ട് പിടിച്ചിട്ടുണ്ട് എന്നും ഒരു യൂട്യൂബ് ചാനൽ തുടങ്ങി നല്ല നല്ല കോൺടെന്റ്സ് അതിൽ അപ്ലോഡ് ചെയ്ത് നല്ല രീതിയിൽ താൻ വരുമാനം ഉണ്ടാക്കി ജീവിക്കുമെന്നും ഗായത്രി പറഞ്ഞു. ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ നമ്മൾ ആണ് അവിടെ രാജാവ്. വേറെ ആരുടേയും വിളി കാത്ത് നിൽക്കേണ്ട കാര്യമില്ല. വേണ്ടി വന്നാൽ യൂട്യൂബ് ചാനൽ വഴി താൻ ലോക പ്രശസ്തയാകും എന്നും ഗായത്രി കൂട്ടിച്ചേർത്തു.