മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും സൂപ്പർസ്റ്റാറുകളിൽ ഒരാളുമാണ് സുരേഷ് ഗോപി. മലയാള സിനിമയിൽ മാസ്സ് പോലീസ് റോളുകൾക്ക് ഏതൊരു സംവിധായകന്റെയും ആദ്യ ചോയ്സ് സുരേഷ് ഗോപി ആണ്. കൂടുതലും മാത്രം റോളുകളാണ് ചെയ്തിട്ടുള്ളത് എങ്കിലും കോമഡി, സെന്റിമെൻസ്, ക്ലാസ്സ് എല്ലാം ഒരുപോലെ വഴങ്ങുന്ന ഒരു നടൻ കൂടിയാണ് സുരേഷ് ഗോപി. മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡും നാഷണൽ അവാർഡും നേടിയിട്ടുള്ള ആളാണ് സുരേഷ് ഗോപി. നിവിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കാവ് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ അവസാനം റിലീസ് ചെയ്ത സിനിമ. ജോഷി സംവിധാനം ചെയ്ത് പുറത്ത് വരാനുള്ള പാപ്പൻ എന്ന സിനിമയാണ് സുരേഷ് ഗോപി അഭിനയിച്ച് ഉടൻ റിലീസ് ആവാൻ പോകുന്ന സിനിമ. ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രത്തെ ആണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളിൽ ഒരാളും മികച്ച സംവിധായകന്മാരിൽ ഒരാളും ആണ് ബി ഉണ്ണികൃഷ്ണൻ. ജലമർമ്മരം എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണൻ മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉണ്ണികൃഷ്ണൻ നേടിയിരുന്നു. സ്മാർട്ട് സിറ്റി എന്ന സുരേഷ് ഗോപി ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് സംവിധായകനായി ഉണ്ണികൃഷ്ണൻ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മാടമ്പി, ഗ്രാൻഡ്മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ തുടങ്ങി ഒരുപിടി മികച്ച സിനിമകൾ അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങി. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന സിനിമ.
ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ സുരേഷ് ഗോപിയെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നുവെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെപ്പറ്റി ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല. ഇതിന്റെ പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രവും ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണെന്ന വാർത്തയും ശക്തമാണ്. അതിന് ശേഷം ആയിരിക്കും സുരേഷ് ഗോപി ചിത്രം ആരംഭിക്കുക എന്നാണ് വിവരം.