ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ. കഴിഞ്ഞ വർഷം ജനുവരി 13നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മക്കൾ സെൽവൻ വിജയ് സേതുപതി ആണ് ചിത്രത്തിൽ വില്ലനായി എത്തിയത്. മാളവിക മോഹനൻ നായികയായെത്തിയ ചിത്രത്തിൽ അർജുൻ ദാസ്, പൂവിയാർ, ഗൗരി ജി കിഷൻ, ശാന്തനു ഭാഗ്യരാജ് തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിച്ചിരുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ചിത്രം ആഗോള തലത്തിൽ ഇരുന്നൂറ്റി അൻപത് കോടി രൂപയോളം കളക്ഷൻ നേടിയിരുന്നു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള യുവ താരങ്ങളിൽ ഒരാളാണ് രൺവീർ സിംഗ്. അതുപോലെതന്നെ ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളും കൂടിയാണ് രൺവീർ. തന്റെ സംസാര ശൈലി കൊണ്ടു വേഷം കൊണ്ടും എന്നും ആളുകളെ ആകർഷിച്ചിട്ടുള്ള താരമാണ് രൺവീർ സിംഗ്.
ഇപ്പോൾ ഒരു അവാർഡ് ദാന ചടങ്ങിൽ വെച്ച് രൺവീർ സിംഗ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. അവാർഡ് ജേതാവായ രൺവീറിന് പുരസ്കാരം നൽകാൻ എത്തിയത് സംവിധായകൻ ലോകേഷ് കനകരാജ് ആയിരുന്നു. ആ വേദിയിൽ വെച്ച് രൺവീർ പറഞ്ഞ കാര്യം ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഈയടുത്തകാലത്ത് താൻ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദളപതി വിജയ് നായകനായ മാസ്റ്റർ എന്നാണ് രൺവീർ പറഞ്ഞത്. അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ വന്ന് കൊണ്ടിരിക്കുമ്പോൾ താൻ കേട്ടുകൊണ്ടിരുന്ന ഗാനം മാസ്റ്ററിലെ വാത്തി കമ്മിഗ് എന്ന ഗാനമായിരുന്നു എന്നും രൺവീർ പറഞ്ഞു. വേദിയിൽ വെച്ച് ഈ ഗാനത്തിന് രൺവീർ നൃത്തം ചെയുകയും ചെയ്തു.