മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുമാണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് 50 വർഷത്തിലേറെ ആയെങ്കിലും ഇന്നും വൈവിധ്യപൂർണമായ വേഷങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ മമ്മൂട്ടിക്ക് കഴിയുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള മമ്മൂട്ടി മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്.

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളിൽ ഒരാളും മികച്ച സംവിധായകന്മാരിൽ ഒരാളും ആണ് ബി ഉണ്ണികൃഷ്ണൻ. ജലമർമ്മരം എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണൻ മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉണ്ണികൃഷ്ണൻ നേടിയിരുന്നു. സ്മാർട്ട്‌ സിറ്റി എന്ന സുരേഷ് ഗോപി ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് സംവിധായകനായി ഉണ്ണികൃഷ്ണൻ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മാടമ്പി, ഗ്രാൻഡ്മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ തുടങ്ങി ഒരുപിടി മികച്ച സിനിമകൾ അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങി. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന സിനിമ.

ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നു എന്ന വാർത്തകൾ ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടി പോലീസ് കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. മമ്മൂട്ടിയെ കൂടാതെ നയൻ‌താര, ബിജു മേനോൻ, സിദ്ധിഖ്, ഇന്ദ്രജിത്ത്, റോഷൻ മാത്യു തുടങ്ങി വമ്പൻ താര നിരയും ചിത്രത്തിൽ ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. കെ ജി എഫിലെ രമിക സെൻ എന്ന ശക്തമായ കഥാപാത്രത്തിന് ശേഷം രവീണ ടണ്ടൺ ഈ ചിത്രത്തിൽ ഒരു സുപ്രധാന വേഷം ചെയ്യുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. അടുത്ത മാസം ആദ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് വിവരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മോഹൻലാൽ ശങ്കർ കൂട്ടുകെട്ടിൽ പുതിയൊരു സിനിമ

1980 കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായക നടനാണ് ശങ്കർ. റൊമാന്റിക് ഹീറോ ആയി…

തന്നെ കയറിപിടിക്കാൻ ശ്രെമിച്ചവന്റെ ചെകിട്ടത്തടിച്ച് സാനിയ ഇയപ്പൻ

മോളിവുഡിൽ നായികയായി എത്തി ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് സാനിയ ഇയപ്പൻ. ക്വീൻ…

‘എനിക്ക് പകരം ഐശ്വര്യ റായിയെ അയക്കാമെന്നാണ് അന്നവർ പറഞ്ഞത്’, വെളിപ്പെടുത്തലുമായി സുസ്മിത സെൻ

ഇന്ത്യയുടെ അഭിമാനങ്ങളാണ് സുസ്മിത സെന്നും ഐശ്വര്യ റായിയും. ഇന്ത്യയിലേക്ക് ആദ്യമായി മിസ് യൂണിവേഴ്സ് കിരീടം എത്തിച്ച…

ലൂസിഫർ സിനിമ എനിക്ക് അത്ര തൃപ്തിയായില്ല ; എന്നാൽ തെലുങ്കിൽ കുഴപ്പമില്ല : മനസ്സു തുറന്നു ചിരഞ്ജീവി

മോഹൻലാൽ തകർത്തുഭിനയിച്ച മലയാളത്തിലെ സൂപ്പർഹിറ്റ് ചലച്ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിൽ ആരാധകരിൽ ഏറെ ആവേശമാണ്…