ഇന്ത്യൻ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ ആണ് എം എസ് ധോണി എന്ന മഹേന്ദ്ര സിംഗ് ധോണി. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ് ധോണി. ഇന്ത്യക്ക് ട്വന്റി 20 വേൾഡ് കപ്പ്, ഏകദിന ലോക കപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നീ കിരീടങ്ങൾ മൂന്നും നേടി കൊടുത്ത ഏക ക്യാപ്റ്റനും ആണ് എം എസ് ധോണി. ഇപ്പോൾ ധോണി സിനിമ നിർമ്മാണ രംഗത്തേക്ക് കടന്ന് വരുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ധോണി നിർമ്മാണ രംഗത്തേക്ക് കടന്ന് വരുന്നു എന്ന് കുറെ നാളായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായാണ് ഇത്തരം വാർത്തകൾ ശക്തി പ്രാപിച്ചത്.
ദളപതി വിജയിയെ നായകനാക്കി ആയിരിക്കും എം എസ് ധോണി ആദ്യ ചിത്രം നിർമ്മിക്കുക എന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദളപതി വിജയുടെ പിറന്നാൾ ദിനമായ നാളെ ചിത്രത്തിന്റെ അന്നൗൺസ്മെന്റ് ഉണ്ടാകുമെന്ന് ആണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. ലേഡി സൂപ്പർ സ്റ്റാർ നയൻതാര ആയിരിക്കും ചിത്രത്തിലെ നായിക എന്നാണ് സൂചന. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ ആരെന്നോ തിരക്കഥ ആരെന്നോ ഒരു വിവരവും ലഭിച്ചിട്ടില്ല. ലോകേഷ് കനകരാജ് ചിത്രമാണോ ഇത് എന്ന സംശയം ആരാധകർക്ക് ഉണ്ട്.
നിലവിൽ പ്രശസ്ത സംവിധായകൻ വംഷി സംവിധാനം ചെയ്യുന്ന തെലുങ്കിലും തമിഴിലും ആയിട്ട് ഒരുക്കുന്ന ചിത്രത്തിൽ ആണ് വിജയ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. രശ്മിക മന്ദാന നായികയയെത്തുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തു വരും.