ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ഡോക്ടർ റോബിൻ. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോയുടെ അവതാരകൻ. രണ്ട് ആഴ്ചകൾക്ക് മുൻപ് റോബിനെ ബിഗ് ബോസ്സിൽ നിന്നും പുറത്ത് ആക്കിയിരുന്നു. ഒപ്പം മത്സരിക്കാൻ ഉണ്ടായിരുന്ന ഒരു മത്സരാർഥിയെ കയ്യേറ്റം ചെയ്തത് കൊണ്ടാണ് ഡോക്ടർ റോബിനെ ഷോയിൽ നിന്ന് പുറത്ത് ആക്കിയത്.
എന്നാൽ ഇതിന്റെ പേരിൽ റോബിൻ ആരാധകരുടെ കൂട്ടമായ റോബിൻ ആർമി റിയാലിറ്റി ഷോയുടെ അവതാരകനായ മോഹൻലാലിന് എതിരെ തിരിയുകയും മോഹൻലാലിന്റെ സിനിമകൾ ഇനി കേരളത്തിൽ ഓടിക്കാൻ സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞിരുന്നു. ബിഗ് ബോസ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആരാധകർ ഉള്ള വ്യക്തി ആണ് ഡോക്ടർ റോബിൻ. മലയാളി മനസ്സുകളിൽ റോബിൻ ആണ് ബിഗ് ബോസ്സിന്റെ ഈ സീസണിലെ വിജയി എന്നാണ് അവരുടെ വാദം. എയർപോർട്ടിൽ റോബിനെ സ്വീകരിക്കാൻ എത്തിയ ആൾക്കാരുടെ എണ്ണം അതിന്റെ ഉദാഹരണം ആണെന്നും അവർ പറയുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് ഹൈ ലൈറ്റ് മാളിൽ റോബിൻ ഒരു ഉത്ഘാടനത്തിന് എത്തിയിരുന്നു. റോബിൻ എത്തുമെന്ന് അറിഞ്ഞു ലക്ഷക്കണക്കിന് ആളുകൾ ആണ് തങ്ങളുടെ പ്രിയ താരത്തെ ഒന്ന് നേരിൽ കാണാൻ കോഴിക്കോട്ടേക്ക് ഒഴുകി എത്തിയത്. അതിനിടയിൽ റോബിൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെ ആണ് ആരാധകർ സ്വീകരിച്ചത്. റോബിൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴി ഇക്കാര്യം ആരാധകരെ അറിയിച്ചത്. ദിനം പ്രതി ആരാധകർ കൂടി കൊണ്ടിരിക്കുകയാണ് ഡോക്ടർ റോബിന്.