നവാഗതനായ ആദിൽ മൈമൂനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ന്റിക്കക്കൊരു പ്രേമണ്ടാർന്ന് എന്ന മലയാള ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ സജീവ സാന്നിധ്യമാകാൻ നടി ഭാവന ഒരുങ്ങുന്നു. ഒട്ടേറെ നാളുകൾക്കു ശേഷമാണ് ഭാവന ഇത്തരത്തിലൊരു മലയാള ചിത്രത്തിലേക്ക് എത്തുന്നത്.
സംവിധായകൻ ആദിൽ തന്നെ കഥയും നിർവഹിക്കുന്ന ചിത്രമാണ് ന്റിക്കക്കൊരു പ്രേമണ്ടാർന്ന്. നടി ഭാവനയെക്കൂടാതെ മറ്റു താരങ്ങളായ ഷറഫുദീൻ അനാർക്കലി നാസർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചിരിക്കുന്നു.
ആദിൽ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിക്കുന്നത്. രാജേഷ് കൃഷ്ണയുടെ ലണ്ടൻ ടാക്കീസ് എന്ന ബാനറിനോട് ചേർന്ന് ബോൺഹോമി എന്റർടൈൻമെൻറ്സിനു വേണ്ടി റെനീഷ് ബ്ദുൽ ഖാദറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മറ്റു നടന്മാരായ അര്ജു൮ണ് അശോകൻ ഷെബിൻ ബെന്സന് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പോൾ മാത്യൂസ് , നിശാന്ത് രാമൻെകെ ജോക്കർ ബ്ലൂസ് എന്നിവരും ചേർന്നാണ്. വരികള്‍ വിനായക് ശശികുമാര്‍.അരുണ്‍ റുഷ്ദി ഛായാഗ്രഹണവും, മിഥുന് ചാലിശ്ശേരി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. അതേസമയം ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുണ്ട്..
ഷെയ്ന് നിഗം ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ‘ഇഒ എലിയാവൂ കോഹന്’ എന്ന ജൂതനായിട്ടാണ് ഷെയ്ന് എത്തുന്നത്.ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഭാവന വീണ്ടും മലയാള സിനിമ രംഗത്തേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ