പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ജിനു എബ്രഹാം രചിച്ച പുതിയതായി തീയേറ്ററുകളിൽ ഇറങ്ങാനിരിക്കുന്ന ചിത്രമാണ് കടുവ എന്ന ചിത്രം. ജനഗണമന എന്ന ചിത്രത്തിലെ വൻ വിജയത്തിന് ശേഷം പൃഥ്വിരാജ് നായകനായ തിയേറ്ററുകളിലെത്തുന്നത് മറ്റൊരു ചിത്രമാണ് കടുവാ ഒട്ടേറെ നാളുകളായി ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇതുമായി സജീവമായിരുന്നു അണിയറപ്രവർത്തകർ.

എന്നാൽ ഇപ്പോൾ ചിത്രം തിയേറ്ററുകളിൽ ഇറങ്ങാൻ സജ്ജമാണെന്ന് അപ്ഡേറ്റ് പുറത്തുവിട്ടു കൊണ്ട് കഴിഞ്ഞ ദിവസം ചിത്രത്തിലെ ടീസർ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു കയുണ്ടായി. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ മോഹൻലാലും മറ്റൊരു പ്രധാന കഥാപാത്രവുമായി എത്തും എന്നാണ് അറിയാൻ കഴിയുന്നത്. ഒരു അതിഥി വേഷത്തിൽ ആയിരിക്കാനാണ് സാധ്യത. പൃഥ്വിരാജിനെ ചിത്രങ്ങളോട് മോഹൻലാലിനെ ഒരു പ്രത്യേക ഇഷ്ടം ഉണ്ട്

കൂടാതെ സൂപ്പർ ഹിറ്റ് സംവിധായകനായ ഷാജി കൈലാസ് ആണ് ലാലേട്ടന്റെ കരിയറിലെ മികച്ച തീപ്പൊരി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത് അതുകൊണ്ടുതന്നെ ഈ ചിത്രത്തിൽ എന്തുകൊണ്ടും ലാലേട്ടനെ ഒരു ഗസ്റ്റ് റോളിൽ പ്രതീക്ഷിക്കാവുന്നതാണ്. പൃഥ്വിരാജിനെ ചേട്ടൻ കഥാപാത്രമായ കടുവാക്കുന്നേൽ മാത്തൻ എന്ന കഥാപാത്രത്തിൽ ആയിരിക്കും എത്തുന്നത് എന്നാണ് വാർത്തകൾ പുറത്തുവരുന്നത്.

പൃഥ്വിരാജിനെ കൂടാതെ ചിത്രത്തിൽ വിവേക് ഒബ്രോയ് സംയുക്ത മേനോൻ എന്നിവരും ടൈറ്റിൽ റോളിൽ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് മാജിക് ഫ്രെയിംസ് എന്നിങ്ങനെ ബാനറിലാണ് ചിത്രം തിയേറ്ററുകളിൽ അവതരിപ്പിക്കുന്നത് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന റബ്ബർ കച്ചവടക്കാരനെ പിന്തുടർന്നു കൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്. ഷാജി കൈലാസ് ചിത്രങ്ങളുടെ ഒരു പിൻ തുടർച്ചയെന്നോണം മാസ് ആക്ഷൻ ത്രില്ലർ എന്ന രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്ന ടീസർ കാണുമ്പോൾ തന്നെ വ്യക്തമാക്കുന്നുണ്ട്. പൃഥ്വിരാജിനെ മാസ്സ് ആക്ഷൻ ഒപ്പം ലാലേട്ടന്റെ രംഗപ്രവേശം കൂടിയാകുമ്പോൾ ചിത്രം മറ്റൊരു ലെവലിലേക്ക് പോകും എന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്

10 മിനിറ്റ് ദൈർഘ്യമുള്ള അതിവേഗത്തിൽ ആയിരിക്കണം മോഹൻലാൽ ചിത്രത്തിൽ എത്തുന്നത് എന്നാണ് വാർത്തകൾ പുറത്തുവരുന്നത് ഷാജി കൈലാസ് എന്ന സംവിധായകൻ ഒട്ടേറെ നാളുകൾക്ക് ശേഷമുള്ള തിരിച്ചുവരവ് വിളിച്ചറിയിക്കുന്ന ചിത്രം കൂടിയായിരിക്കും കടുവ. മലയാളത്തിൽ എട്ടു വർഷങ്ങൾക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത് ലൂസിഫർ എന്ന മാസ് ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം വിവേക് ഒബ്രോയ്‌യും പൃഥ്വിരാജും മോഹൻലാലും അണിനിരക്കുന്ന ചിത്രം എന്ന പ്രത്യേകതയും കടുവാ എന്ന ചിത്രത്തിൽ ഉണ്ട്.

കൂടുതൽ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതേക്കുറിച്ച് ചിത്രത്തിന്റെ ടീം പുറത്തുവിട്ടിട്ടില്ല എന്നാൽ പൃഥ്വിരാജിനെ കഥാപാത്രമായ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന് കഥാപാത്രത്തിന്റെ ചേട്ടൻ വേഷത്തിൽ കടുവാക്കുന്നേൽ മാത്തൻ എന്ന വേഷത്തിലായിരിക്കും ലാലേട്ടൻ എത്തുന്നത് എന്നാണ് അറിയിപ്പുകൾ പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ ലാലേട്ടന്റെ ആരാധകരും പൃഥ്വിരാജിനെ ആരാധകരും എല്ലാം തന്നെ വളരെ ആവേശത്തിലാണ് ചിത്രത്തെ സ്വീകരിക്കാനായി പ്രേക്ഷകരും തിയറ്ററുകളും ഒരുങ്ങിക്കഴിഞ്ഞു.

Leave a Reply

Your email address will not be published.

You May Also Like

വിജയ് ചിത്രം ബീസ്റ്റിന്റെ കിടിലൻ ട്രൈലെർ പുറത്തിറങ്ങി, കെ.ജി.എഫ് റിലീസ് മാറ്റുമോ?

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…

ചിത്രീകരണം പുനരാരംഭിച്ചു ‘റാം’ ;ജിത്തു ജോസഫിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ത്രില്ലറായ റാം. രണ്ട്…

സുപ്രധാന രംഗങ്ങൾ ചിത്രീകരിച്ച് ദളപതി 66; താൽക്കാലികമായി ഫസ്റ്റ് ഷെഡ്യൂൾ പൂർത്തീകരിച്ചു

നടൻ വിജയുടെ അഭിനയജീവിതത്തിലെ അറുപത്തിയാറാമത് ചിത്രമായ ദളപതി 66 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂൾ…

പ്രാരാബ്ദങ്ങൾ കാരണം കിഡ്നി വിൽക്കാൻ ഒരുങ്ങി, പിന്നീട് ഇന്ത്യ മൊത്തം പ്രശസ്തനായ സംഗീത സംവിധായകന്റെ കഥ

തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് ജീവിതം താറുമാറായ, അക്കാരണങ്ങൾ കൊണ്ട് തന്നെ 8-ആം ക്ലാസ്സിൽ തോറ്റു പഠനം…