സിനിമ എന്നത് ഒരുപാട് പേരുടെ കൂട്ടായ്മയുടെ ഫലം ആണ്. ഡയറക്ഷൻ, ക്യാമറ, എഡിറ്റിംഗ്, ആർട്ട്‌, കോസ്റ്റ്യൂമ് അങ്ങനെ ഒരുപാട് ഡിപ്പാർട്ട്മെന്റുകളിൽ പെട്ട ആളുകളുടെ മാസങ്ങളും വർഷങ്ങളും നീണ്ട അധ്വാനത്തിന്റെ ഫലമാണ് നാം സ്ക്രീനിൽ കാണുന്ന സിനിമ. ഇന്ന് ഈ ആധുനിക യുഗത്തിൽ സിനിമയിൽ ഒഴിച്ച് കൂടാനാവാത്ത ഒരു മേഖല ആണ് ഐ ടി ആർട്ട് ഡിപ്പാർട്മെന്റ്. മലയാള സിനിമയിലും ഐ ടി ആർട്ട്‌ കൈകാര്യം ചെയ്യുന്ന ഒരു മികച്ച സ്ഥാപനം ഉണ്ട്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓറഞ്ച് സിസ്റ്റംസ്‌ ആണ് ആ സ്ഥാപനം. കൊച്ചി എളംകുളം ഫാത്തിമ മാതാ ചർച്ചിന് അടുത്ത് ആണ് ഓറഞ്ച് സിസ്റ്റംസ്‌ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

2015 ൽ കൊച്ചിയിൽ ആരംഭിച്ച സ്ഥാപനം ആണ് ഓറഞ്ച് സിസ്റ്റംസ്. ലാപ്ടോപ് സെയിൽസ് ആൻഡ് സർവീസ് സ്ഥാപനം ആയി തുടങ്ങിയ സംരഭം ഇന്ന് മലയാള സിനിമാക്കാരുടെ പ്രിയപ്പെട്ട ഐടി ആർട്ട്‌ വർക്ക്‌ കേന്ദ്രമായി മാറി. മുവാറ്റുപുഴ സ്വദേശിയായ അഖിൽ കെ ദാമോദരൻ, തൊടുപുഴ സ്വദേശിയായ അനൂപും ചേർന്നാണ് ഈ സ്ഥാപനം ആരംഭിച്ചത്. മുട്ടം പോളിടെക്നിക് കോളേജിൽ ഒരുമിച്ചു പഠിക്കുമ്പോഴാണ് അഖിലിനും അനൂപിനും ഇങ്ങനെ ഒരു ഐഡിയ തോന്നുന്നതും പഠനം ശേഷം ഈ സ്ഥാപനം ആരംഭിക്കുന്നതും. ആരംഭിച്ചു കുറച്ച് നാളുകളിക്കുള്ളിൽ തന്നെ യൂസ്ഡ് കമ്പ്യൂട്ടർ മാർക്കറ്റ് ഫീൽഡിൽ വലിയ വിജയം കൊയ്ത ഇവർ പിന്നീട് സിനിമക്ക് വേണ്ടി ഐടി ആർട്ട് വർക്ക്‌ ചെയ്യാൻ ആരംഭിച്ചു.

2016 ൽ പുറത്തിറങ്ങിയ ഖാലിദ് റഹ്മാൻ ചിത്രം അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ ആണ് ഇവർ മലയാള സിനിമയിൽ വർക്ക്‌ ചെയ്യാൻ ആരംഭിച്ചത്. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി ഇവരുടെ സ്ഥാപനം മാറി. അനുരാഗ കരിക്കിൻ വെള്ളത്തിൽ തുടങ്ങിയ വർക്ക്‌ ഇന്ന് മലയാളത്തിന്റെ നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ എത്തി നിൽക്കുന്നു. ഇതിനിടയിൽ മാലിക്, 12ത് മാൻ, രാമലീല, ഹെവൻ, സിബിഐ ഫൈവ് : ദി ബ്രെയിൻ, പുഴു, നിഴൽ, 21 ഗ്രാംസ്‌, വാതിൽ, മേരി ആവോ സുനോ, ഫോറെൻസിക് തുടങ്ങി ഒട്ടേറെ സിനിമകൾക്ക് ഇവർ ഐടി ആർട്ട്‌ വർക്ക്‌ ചെയ്തു.

സിനിമകളിൽ സെർവർ റൂംസ്‌, പോലീസ് കണ്ട്രോൾ റൂം, ഐടി ഫെർമ്സ് എന്നിവ ആർട്ടിഫിഷ്യലി സെറ്റ് ചെയ്ത് കൊടുക്കുക ആണ് ഐ ടി ആർട്ട്‌ വർക്ക്‌ എന്നത് കൊണ്ട് ഉദേശിക്കുന്നത്. രാമലീലയിലെ ക്ലൈമാക്സ്‌ രംഗങ്ങളിൽ ഉള്ള വർക്ക്‌, സിബിഐ ഫൈവിലെ 2012 കാലഘട്ടത്തിൽ ഉള്ള കമ്പ്യൂട്ടർ ഉപകരണങ്ങൾ വെച്ചുള്ള വർക്ക്‌, ഉയരെ സിനിമയിലെ കോക്പിറ്റ് ഇന്റീരിയർ ഡിസ്പ്ലേ എല്ലാം വളരെ പ്രശംസ പിടിച്ചു പറ്റിയ വർക്കുകൾ ആണ്. ഒരു സിനിമക്ക് ഏത് കാലഘട്ടത്തിൽ ഉള്ള ഐടി ഉപകരണങ്ങൾ വേണമെങ്കിലും അതെല്ലാം ഓറഞ്ച് സിസ്റ്റം എന്ന സ്ഥാപനത്തിൽ ഉണ്ട്. ഒരേ സമയം നൂറ് ലാപ്ടോപ്/കമ്പ്യൂട്ടർ ഒരു ചിത്രത്തിന് വേണമെങ്കിൽ അത് സപ്ലൈ ചെയ്യാനും ഇവർ റെഡി ആണ്.

സ്ഥാപനം ആരംഭിച്ചു ഇത്രയും ചുരുങ്ങിയ വർഷം കൊണ്ട് നൂറിലേറെ ചിത്രങ്ങൾക്ക് ഐ ടി ആർട്ട്‌ വർക്ക്‌ ഇവർ ചെയ്തു കഴിഞ്ഞു. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും എല്ലാം മികച്ച ഓഫറുകൾ ആണ് ഇവർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലേക്കും തങ്ങളുടെ വർക്ക്‌ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ഇവർ.  ഈ ഒരു രീതിയിൽ പോകുകയാണെങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഐ ടി ആർട്ട്‌ വർക്ക്‌ സ്ഥാപനമായി ഓറഞ്ച് സിസ്റ്റംസ്‌ മാറുന്ന കാലം ഒട്ടും വിദൂരമല്ല.

Contact:- അഖിൽ 9995550617

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വിപണി കീഴടക്കി അതിനൂതന സാങ്കേതിക വിദ്യയുമായി മൈ ഓൺ മറ്റേർണിറ്റി പാഡ്സ്

വിപണി കീഴടക്കാൻ നൂതന സാങ്കേതിക വിദ്യയുമായി മൈ ഓൺ മറ്റേർണിറ്റി പാഡ്സ്. ഇന്ന് വിപണിയിൽ പല…

ഫ്യൂച്ചർ പ്ലസ് അക്കാദമി കൊച്ചിയിൽ പ്രവർത്തനം തുടങ്ങി; ടി ജെ വിനോദ് ഉദ്ഘാടനം നിർവഹിച്ചു

എറണാകുളം മറൈൻഡ്രൈവ് സമീപം ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് എതിർവശം പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ഫ്യൂച്ചർ പ്ലസ് അക്കാദമിയാണ്…