ഉലക നായകൻ കമൽ ഹാസനെ നായകൻ ആക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ആണ് വിക്രം. ജൂൺ മൂന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇതിനോടകം തന്നെ ആഗോള തലത്തിൽ മൂന്നൂറ്റി അൻപത് കോടി രൂപക്ക് അടുത്ത് കളക്ഷൻ നേടി കഴിഞ്ഞു. കമൽ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരെയ്ൻ, ഗായത്രി ശങ്കർ, സ്വാതിസ്ഥ കൃഷ്ണൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ, ശിവാനി നാരായണൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. നടിപ്പിൻ നായകൻ സൂര്യ ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തിയിരുന്നു.

റിലീസ് ചെയ്ത് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴും നിറഞ്ഞ സദസ്സിൽ ചിത്രം പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് ചിത്രം ഇരുന്നൂറ് കോടി രൂപയിലേറെ കളക്ഷൻ നേടിയിരുന്നു. നാല് വർഷത്തെ ഇടവേളക്ക് ശേഷം കമൽ ഹാസന്റെ തിരിച്ചു വരവ് ആയിരുന്നു പാൻ ഇന്ത്യൻ റിലീസ് ആയി ഒരുങ്ങിയ വിക്രം. എന്നാൽ മികച്ച പ്രതികരണങ്ങൾ ലഭിച്ചിട്ടും ബോക്സ്‌ ഓഫീസിൽ താളം കണ്ടെത്താനാവാതെ ആദ്യ ദിവസം മുതൽ ബുദ്ധിമുട്ടുകയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ആയ വിക്രം ദി ഹിറ്റ്ലിസ്റ്റ്. അക്ഷയ് കുമാറിന്റെ സാമ്രാട്ട് പ്രിത്വിരാജ് ആദിവി ശേഷിന്റെ മേജർ എന്നീ ചിത്രങ്ങൾക്കൊപ്പം ക്ലാഷ് റിലീസ് ആയാണ് വിക്രം റിലീസിന് എത്തിയത്.

തമിഴ്നാട്ടിലും, കേരളത്തിലും, മറ്റ് സംസ്ഥാനങ്ങളിലും ഇന്ത്യക്ക് വെളിയിലും മികച്ച പ്രകടനം കാഴ്ച വെക്കുമ്പോഴും ഹിന്ദിയിൽ മാത്രം വിക്രം പതറുന്ന കാഴ്ച ആണ് കാണാൻ സാധിച്ചത്. നിലവിൽ ഉള്ള റിപ്പോർട്ട്‌ അനുസരിച്ച് റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ വിക്രം ഹിന്ദി പതിപ്പ് ആകെ നേടിയത് 1.75 കോടി രൂപയാണ്. ബാക്കിയുള്ള ദിവസത്തെ കണക്കുകൾ പുറത്ത് വന്നിട്ടില്ല. എന്നിരുന്നാലും വിക്രം ഹിന്ദി പതിപ്പ് വിതരണക്കാർക്ക് കനത്ത നഷ്ടം ആണ് വരുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published.

You May Also Like

വൈ ചലഞ്ച് വീഡിയോയുമായി ആഹാന കൃഷ്ണ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

മലയാള സിനിമമേഖലയിൽ തന്റെതായ കയ്യൊപ്പ് ചാർത്തിയ തരമാണ് ആഹാന കൃഷ്ണ.രാജീവ് രവി സംവിധാനം ചെയ്ത ഞാൻ…

ഒരുപോലെയുള്ള ഞങ്ങൾ ആദ്യമായി ഒന്നിക്കുന്നു ; ദിൽഷക്കൊപ്പം ഗായത്രി

റെഡ് എഫ്എമ്മിന്റെ മെല്‍റ്റിങ് പോയിന്റ് പരിപാടിയില്‍ ഒരുമിച്ചെത്തി നടി ഗായത്രി സുരേഷും ബിഗ് ബോസ്സ് തരാം…

മമ്മൂട്ടിയോടൊപ്പം ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ 3 നായികമാർ

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ ബി ഉണ്ണികൃഷ്ണനുമായി കൈകോർക്കാൻ ഒരുങ്ങുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടേയും ബി…

തനിക്കു കുട്ടിക്കാലത്തു നേരിടേണ്ടി വന്ന ദുരനുഭവം പങ്കു വച്ച് കങ്കണ രണാവത്ത്

എല്ലാ കാലത്തും സാമൂഹിക കാര്യങ്ങളിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുള്ള മുൻ നിര നായികയാണ് കങ്കണ രണാവത്.…