ഇളയദളപതി വിജയുടെ അഭിനയജീവിതത്തിലെ അറുപത്തിയാറാമത് ചിത്രമാണ് ദളപതി 66. ഇതുവരെ പേരിടാത്ത ചിത്രത്തിലെ ഇപ്പോഴത്തെ പേര് വന്നിരിക്കുകയാണ് തമിഴിൽ പുറത്തിറങ്ങുന്ന ചിത്രം വാരിസ് എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. തെലുങ്കിൽ ചിത്രം വരസുടു എന്ന പേരിലും പുറത്തിറങ്ങുന്നതാണ്. സൂപ്പർഹിറ്റ് സംവിധായകനായ വംശി പാടി പള്ളിയുടെ സംവിധാനത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

ദളപതി വിജയ് യോടൊപ്പം രശ്മിക മന്ദന യും ആദ്യമായി ജോലിയായി വരികയാണ് ചിത്രത്തിലൂടെ. രശ്മിക മന്ദന യെ കൂടാതെ പ്രകാശ് രാജും ശരത്കുമാറും ചിത്രത്തിന്റെ ഭാഗമാകും എന്ന ഒരു വാർത്തയും പുറത്തു വരുന്നുണ്ട്. ഔദ്യോഗികമായി അറിയിപ്പ് ഉണ്ടായിട്ടില്ലെന്നും എന്നാൽ 2022 ജൂൺ 22 ന് വിജയുടെ ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാളത്തിൽ വാരിസ് എന്നതിന്റെ അർഥം പിൻഗാമി അവകാശി എന്നൊക്കെയാണ്.

എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് സെറ്റിലെ ചില ദൃശ്യങ്ങളും അടുത്തിടെ പുറത്തു ലീയ്ക് ആയിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ ഇതോടെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ മാറ്റാൻ തീരുമാനം എടുത്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചെന്നൈ ഇ സി ആർ ഇത് നടന്ന ഷൂട്ടിംഗ് രംഗങ്ങളിലെ ചിത്രങ്ങളാണ് പുറത്തു പോയത്. ഇത് വളരെ വൈറൽ ആയിരുന്നു.

ഇതിൽ ക്ഷുപിതരായ ആരാധകർ ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ദളപതി വിജയ് യുടേതടക്കം ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ചിത്രത്തിൻറ്‍റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ഹൈദരാബാദിൽ പൂർത്തിയായിരിക്കുകയാണ്. ചിത്രത്തിലെ വളരെ സുപ്രധാനമായ രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിച്ചിരിക്കുന്നത്.

കൂടാതെ 13 വര്ഷങ്ങള്ക്കു ശേഷം പ്രഭുദേവ ഒരു വിജയ് ചിത്രത്തിൽ കൊറിയോ ഗ്രാഫർ ആയി എത്തുന്നു എന്ന പ്രത്യേകതയും ദളപതി 66 നുണ്ട്. അതുകൊണ്ടു തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണിത്. വിജയ്ക്ക് ഒപ്പം നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. വിജയ്യോടൊപ്പം രശ്മിക മന്ദാന ആദ്യമായാണ് അഭിനയിക്കുന്നത്.

ഇതുവരെ വിജയോടൊപ്പം പ്രവർത്തിച്ചിട്ടുള്ള പ്രഭുദേവ ചിത്രങ്ങളിലെല്ലാം തന്നെ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. പോക്കിരി വില്ലു തുടങ്ങി ഒറ്റനേകഎം ചിത്രങ്ങളിൽ. അതുകൊണ്ടു തന്നെ ഈ ചിത്രത്തിലും അതിഥി വേഷത്തിൽ പ്രബുദേവ എത്തിയേക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published.

You May Also Like

മോഹൻലാൽ സൂപ്പർസ്റ്റാറായ കഥ

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരവും മികച്ച നടന്മാരിൽ ഒരാളുമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ.…

ഒരുപാട് പേർ എന്നെ ലേഡി മോഹൻലാൽ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് നടി ലക്ഷ്മിപ്രിയ

ഇന്ത്യയിലെ പ്രമുഖ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്…

ഒരുപോലെയുള്ള ഞങ്ങൾ ആദ്യമായി ഒന്നിക്കുന്നു ; ദിൽഷക്കൊപ്പം ഗായത്രി

റെഡ് എഫ്എമ്മിന്റെ മെല്‍റ്റിങ് പോയിന്റ് പരിപാടിയില്‍ ഒരുമിച്ചെത്തി നടി ഗായത്രി സുരേഷും ബിഗ് ബോസ്സ് തരാം…

ജെ സി ഡാനിയേൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. ജോജു ജോർജ് മികച്ച നടൻ ദുര്ഗ കൃഷ്ണ മികച്ച നടി

മലയാള സിനിമ രംഗത്തെ പ്രതിഭകൾക്കുള്ള പുരസ്‌കാരമായ ജെ സി ഡാനിയേൽ പുരസ്കാരം പ്രഖ്യാപിച്ചു. നടൻ ജോജു…