ബീസ്റ്റ് എന്ന ചലച്ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 169 സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി കൊണ്ട് നെൽസൺ അണിയിച്ചൊരുക്കുന്ന ആദ്യത്തെ ചിത്രമാണിത്. ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ് രവിചന്ദർ ആണ്. തന്റെ കരിയറിലെ 169 ആമത്തെ ചിത്രമായ ഈ ചിത്രം പുറത്തിറങ്ങുന്നത് ഒട്ടേറെ നാളുകൾക്ക് ശേഷമാണ്.

അവസാനമായി പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം അണ്ണാത്തെ ആണ്. ചിത്രം ബോക്സ് ഓഫീസിൽ അത്ര വലിയ വിജയം അല്ലായിരുന്നു. സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ടൈറ്റിൽ പോസ്റ്റർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ജയിലറായാണ് സൂപ്പർ സ്റ്റാർ ചിത്രത്തിലെത്തുന്നത്.

പ്രിയങ്കാ മോഹൻ, രമ്യാ കൃഷ്ണൻ എന്നിവർക്കൊപ്പം ഐശ്വര്യാ റായിയും പ്രധാനവേഷത്തിലുണ്ടാവുമെന്ന് റിപ്പോർട്ടുണ്ട്. ശിവ കാർത്തികേയൻ കാമിയോ റോളിലെത്തുമെന്നും അഭ്യൂഹമുണ്ട്. ഇത്തവണ എന്തായാലും തലൈവര്‍ പൊളിച്ചെടുക്കും എന്നാണ് ജയിലറിന്റെ പോസ്റ്റര്‍ പങ്കുവെച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. അവസാനമായി പുറത്തിറങ്ങിയ അണ്ണാത്തെ എന്ന രജനികാന്ത് ചിത്രം നെഗറ്റീവ് അഭിപ്രായങ്ങൾ ചില്ലറയൊന്നുമല്ല വാരിക്കൂട്ടിയത്.

അപ്പോൾ തന്നെ ഒരുപാടുപേർ രജനീകാന്തിന് അഭിനയം നിർത്തി പുതിയ തലമുറയ്ക്ക് വഴിമാറിക്കൊടുക്കാൻ സമയമായെന്നും പറഞ്ഞു രംഗത്ത് വന്നിരുന്നു. എന്നാൽ അടുത്തിടെ ഉലകനായകൻ കമൽ ഹാസൻ ചിത്രം വന്പിച്ച രീതിയിലുള്ള പൊതുജനാഭിപ്രായം നേടുകയും പാൻ ഇന്ത്യൻ ഹിറ്റ് ആയി മാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വമ്പിച്ച സ്റ്റാർ കാസ്റ്റുമായി തലൈവർ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.

എന്നാൽ മറ്റൊരു വിഭാഗത്തിന്റെ അഭ്പ്രായം അനുസരിച്ചു നെൽസൺ ദിലീപ് കുമാറിന്റെ ബീസ്റ്റ് എന്ന ചിത്രം തിയ്യേറ്ററുകളിൽ വലിയ വിജയം കാണാത്തതിനാൽ സംവിധായകനെതിരേ ഒരുപാടുപേർ രംഗത്ത് വന്നിരുന്നു. ബീസ്റ് എന്ന വിജയ് ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ഒട്ടനേകം കാഴ്ചക്കാരുടെ അഭിപ്രായങ്ങൾ എട്ടു വാങ്ങി മുന്നേറുകയാണ്.

അതുകൊണ്ടു നെൽസൺ ഓ ടി ടി ചിത്രങ്ങളുടെ സംവിധായകൻ ആണെന്നും, തലൈവരുടെ ഈ ചിത്രം ഓ ടി ടി പ്ലാറ്റഫോമിൽ ഇറക്കണം എന്നുമാണ് അഭിപ്രായപ്പെട്ടത്. എന്തായാലും പുതിയ സംവിധായകരോടൊപ്പവും പുതിയ കഴിവുള്ള ആളുകളോടൊപ്പവും തമിഴ് ഇതിഹാസം തലൈവർ രജനികാന്തും കൂടെ ചേർന്നാൽ ബോക്സ് ഓഫീസിൽ വെടിക്കെട്ട് ഉറപ്പാണ്..

Leave a Reply

Your email address will not be published.

You May Also Like

ബാക് ഹോം; പ്രിത്വിയെ സ്വീകരിച്ചു മോഹൻലാൽ. പ്രിത്വി പങ്കുവച്ച ചിത്രം വൈറൽ

മലയാളം നടനും ചലച്ചിത്ര നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ തന്റെ വരാനിരിക്കുന്ന ബ്ലെസ്സി ചിത്രമായ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി…

നീ നല്‍കുന്ന പിന്തുണയാണ് എന്റെ ശക്തി; നയൻതാരക്ക് പരസ്യമായി നന്ദി പറഞ്ഞ് വിക്കി;

ഏറെ വര്ഷങ്ങളായി വിവാഹത്തിനായി മലയാളികളും തമിഴ് പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന താര ജോഡികളാണ് നയൻതാരയും വിഘ്‌നേശ്…

“ഇത്തവണ സുരേഷേട്ടൻ ഒരുങ്ങിക്കെട്ടി തന്നെ” SG 251 സെക്കന്റ് ലുക്ക് പുറത്ത്

നടൻ സുരേഷ് ഗോപി ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ, അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ എസ്‌ജി…

ആർ ആർ ആറിന്റെയും കെ ജി എഫിന്റെയും എച്ച്ഡി പതിപ്പ് ഓൺലൈനിൽ ചോർന്നു, ഞെട്ടിത്തരിച്ച് സിനിമാലോകം

രാംചാരൺ, ജൂനിയർ എൻ ടി ആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബ്രഹ്‌മാണ്ട സംവിധായകൻ എസ് എസ്…