ലോക സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് നടിപ്പിൻ നായകൻ സൂര്യ. തമിഴ് സിനിമയിലെയും ഇന്ത്യൻ സിനിമയിലെയും മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താൽ സൂര്യ അതിൽ ഉണ്ടാകും. ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത വിക്രം എന്ന സിനിമ ആണ് സൂര്യ അഭിനയിച്ച് പുറത്ത് വന്ന അവസാന ചിത്രം. ചിത്രത്തിൽ റോലക്സ് എന്ന ഒരു കഥാപാത്രമായി അഥിതി വേഷത്തിൽ ആണ് നടിപ്പിൻ നായകൻ എത്തിയത്. സൂര്യ നായകൻ ആയി അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം പാണ്ടിരാജ് സംവിധാനം ചെയ്ത എതിർക്കും തുനിതവൻ ആണ്. ചിത്രം വലിയ വിജയമാണ് കരസ്ഥമാക്കിയത്.
ഒരുപാട് വമ്പൻ പ്രൊജക്റ്റുകൾ ആണ് സൂര്യയുടേത് ആയി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന വടിവാസൽ, ലോകേഷ് സംവിധാനം ചെയ്യുന്ന വിക്രം 3, ഇരുമ്പ് കൈ മായാവി, ജയ് ഭീം സംവിധായകന്റെ പുതിയ സിനിമ, സുധ കൊങ്കര ചിത്രം തുടങ്ങി ഒരു പിടി പ്രതീക്ഷ ഉള്ള ചിത്രങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. സൂര്യ ഇപ്പോൾ ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
ഇപ്പോൾ സൂര്യ ഒരു ഇടവേളക്ക് ശേഷം വീണ്ടും ബോളിവുഡിൽ അഭിനയിക്കാൻ പോകുന്നു എന്ന വാർത്ത ആണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ സുരറായ് പോട്ട്രൂ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ ഒരു അഥിതി വേഷത്തിൽ ആണ് സൂര്യ എത്തുന്നത്. അക്ഷയ് കുമാറിന് ഒപ്പം ഉള്ള ചിത്രം പങ്കുവെച്ചു കൊണ്ട് സൂര്യ തന്നെ ആണ് ഈ വാർത്ത പുറത്ത് വിട്ടത്. വീർ എന്നാണ് ചിത്രത്തിന്റെ പേര്. തമിഴിൽ ചിത്രം ഒരുക്കിയ സുധ കൊങ്കര തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്.