മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. അൻപത് വർഷത്തിലേറെയായി മലയാള സിനിമാ ലോകത്ത് സജീവമായി ഉള്ള മമ്മൂട്ടി ഇന്നും തന്റെ തനതായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇന്നും വൈവിധ്യപൂർണമായ വേഷങ്ങളിലൂടെ തന്നിലെ നടനെ രാകി മിനുക്കാൻ മമ്മുട്ടിക്ക് സാധിക്കുന്നുണ്ട്. സോണി ലൈവ് വഴി ഡയറക്റ്റ് ഒ ടി ടി റിലീസ് ആയെത്തിയ പുഴു ആണ് മമ്മൂട്ടിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
മലയാള സിനിമയിലെ യുവനടന്മാരിൽ ഏറെ ശ്രദ്ധേയനായ ഒരു അഭിനേതാവാണ് പൃഥ്വിരാജ് സുകുമാരൻ. നടനായും, നിർമ്മാതാവായും, സംവിധായകനായും, ഗായകനയും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തി ആണ് പ്രിത്വിരാജ് സുകുമാരൻ. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ബ്രോ ഡാഡിയിലും മോഹൻലാൽ തന്നെയായിരുന്നു നായകൻ.
ഇപ്പോൾ പഴയ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് മമ്മൂട്ടിയെ പറ്റി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ സ്റ്റൈലിഷ് സൂപ്പർസ്റ്റാർ ആണ് മമ്മൂക്ക എന്നും അദ്ദേഹം ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടൻമാരിൽ ഒരാൾ ആണെന്ന് പ്രിത്വിരാജ് പറയുന്നു. അദ്ദേഹത്തെപ്പോലെ ഒരു അഭിനേതാവിനെ കിട്ടുക എന്നത് ഏതൊരു സംവിധായകന്റെയും സ്വപ്നമാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് വർക്ക് ചെയ്യാൻ താൻ കാത്തിരിക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ, കെ ജി എഫിന് ശേഷം ഹോംമ്പലെ ഫിലിംസ് നിർമിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ടൈസൺ എന്നീ ചിത്രങ്ങൾ ആണ് പ്രിത്വിരാജ് ഇനി സംവിധാനം ചെയ്യാൻ പോകുന്നത്. ടൈസണിൽ നായകൻ ആവുന്നതും പ്രിത്വിരാജ് തന്നെയാണ്. മുരളി ഗോപിയാണ് ഇരു ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.