മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ നായികയായി ജമുനപ്യാരി എന്ന ചിത്രത്തിലൂടെ ആണ് ഗായത്രി സുരേഷ് മലയാള സിനിമയിൽ അരങ്ങേറിയത്. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം മലയാള സിനിമയിൽ ഉണ്ടാക്കിയെടുക്കാൻ ഗായത്രി സുരേഷിന് കഴിഞ്ഞു. സിനിമകളേക്കാൾ ഉപരി ട്രോളുകളിൽ കൂടെ ഏറെ പ്രശസ്തി ആർജിച്ച നടി കൂടിയാണ് ഗായത്രി സുരേഷ്. ട്രോളുകൾ വഴി ഒരുപാട് ആളുകളെ ഗായത്രി തന്റെ ആരാധകർ ആക്കി മാറ്റിയിരുന്നു. പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കാൻ തനിക്ക് ആഗ്രഹം ഉണ്ടെന്നും നടി ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഗായത്രി സുരേഷ് അഭിനയിച്ച എസ്കേപ്പ് എന്ന ചിത്രം ആർ ആർ ആർ എന്ന രാജമൗലി ചിത്രത്തിനൊപ്പം ക്ലാഷ് റിലീസ് ആയി എത്തിയിരുന്നു.
ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് ഗായത്രി നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇന്റർനെറ്റിൽ വൈറൽ ആയിരിക്കുന്നത്. സിനിമ ഒന്നും ഇല്ലെങ്കിലും തനിക്ക് ജീവിക്കാൻ ഉള്ള വഴി താൻ കണ്ടെത്തിയിട്ട് ഉണ്ടെന്നും അത് എന്താണെന്നും ഗായത്രി പറഞ്ഞു. താൻ ഇതുവരെ ചാൻസ് ചോദിച്ചു ആരുടെ അടുത്തും പോയിട്ടില്ല എന്നും ഇതുവരെ കിട്ടിയ അവസരങ്ങൾ എല്ലാം തന്നെ തേടി ഇങ്ങോട്ട് വന്നത് ആണെന്നും താരം പറയുന്നു. സിനിമ ഇല്ലെങ്കിൽ ജീവിക്കാൻ താൻ മറ്റൊരു വഴി കണ്ട് പിടിച്ചിട്ടുണ്ട് എന്നും ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയാണ് ആ വഴി എന്നും ഗായത്രി പറഞ്ഞു.
താൻ യൂട്യൂബ് ചാനൽ തുടങ്ങിയാൽ ഒരുപാട് പേർ സബ്സ്ക്രൈബ് ചെയ്യും. ഒരുപാട് വ്യൂവേഴ്സ് ഉണ്ടാകും തന്റെ ചാനലിന്, നല്ല നല്ല കോൺടെന്റ്സ് ഇട്ട് നമ്മുക്ക് യൂട്യൂബിൽ നിന്ന് ലക്ഷങ്ങൾ ഉണ്ടാക്കാം എന്നും ഗായത്രി പറയുന്നു. നമ്മുക്ക് ഇഷ്ടമുള്ള എന്ത് കോൺടെന്റും അവിടെ ഇടാം. സിനിമയിൽ അത് നടക്കില്ല, സിനിമയിൽ ബാക്കി ഉള്ളവർ പറയുന്നത് പോലെ ചെയ്യണം, യൂട്യൂബിൽ ആ ഒരു പ്രശ്നം ഇല്ല. ഇത് വഴി താൻ ലോക പ്രശസ്ത വരെ ആയി തീരാൻ സാധ്യത ഉണ്ടെന്നും ഗായത്രി കൂട്ടിച്ചേർത്തു.