ഏഷ്യാനെറ്റ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ വഴി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ആളാണ് ഡോക്ടർ റോബിൻ. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ബിഗ് ബോസ് നാലാം സീസണിലെ ഒരു മത്സരാർത്ഥി ആയിരുന്നു ഡോക്ടർ റോബിൻ. റോബിൻ ഉൾപ്പടെ പതിനേഴു പേരാണ് ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. സുചിത്ര നായർ, ബ്ലെസ്ലി, സൂരജ് തേലക്കാട്, ദിൽഷാ പ്രസന്നൻ, അപർണ മൾബറി, റോൺസൺ വിൻസെന്റ്, അശ്വിൻ വിജയ്, ഡെയ്സി ഡേവിഡ്, അഖിൽ ബി എസ്, നിമിഷ, ജാസ്മിൻ എം മൂസ, ശാലിനി നായർ, ധന്യ മേരി വർഗീസ്, ജാനകി സുധീർ, നവീൻ അറക്കൽ, ലക്ഷ്മി പ്രിയ തുടങ്ങിയവർ ആണ് മറ്റ് മത്സരാർത്ഥികൾ.
കഴിഞ്ഞ ദിവസം ഡോക്ടർ റോബിനെ ബിഗ് ബോസ്സിൽ നിന്ന് പുറത്താക്കിയതിന്റെ പേരിൽ റോബിൻ ആർമി ബിഗ് ബോസ് അവതാരകനായ മോഹൻലാലിന് നേരെ തിരിഞ്ഞിരുന്നു. മോഹൻലാലിന്റെ സിനിമ ഇനി കേരളത്തിൽ ഓടിക്കാൻ സമ്മതിക്കില്ല എന്ന് വരെ ചില റോബിൻ ആർമിക്കാർ പറഞ്ഞിരുന്നു. റോബിനെ തിരിച്ചു എടുക്കണം എന്ന് ആവശ്യപെട്ട് നിരവധി പേർ രംഗത്ത് വന്നിരുന്നു.
ഇപ്പോൾ റോബിനെ സപ്പോർട്ട് ചെയ്യുന്ന ഒരാൾ ഫേസ്ബുക്കിൽ ഇട്ട ട്രോൾ ആണ് വൈറൽ ആയി മാറിയിരിക്കുന്നത്. എമ്പുരാനിൽ പ്രിത്വിരാജിന് പകരവും ബിലാലിൽ ദുൽഖറിന് പകരവും റോബിൻ എത്തിയാൽ ഇരു സിനിമകളും മലയാളം സിനിമ കണ്ട ഏറ്റവും വലിയ വിജയം ആയി മാറും എന്നാണ് അയാൾ ട്രോളിലൂടെ അവകാശപ്പെടുന്നത്. ഇപ്പോൾ ആളുകൾക്ക് ഇടയിൽ റോബിന് ഉള്ള സ്വീകാര്യത വെച്ച് ഇരു ചിത്രങ്ങളും ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയാലും അത്ഭുതപ്പെടേണ്ടതില്ല എന്ന് റോബിൻ ആർമി പറയുന്നു.