മലയാള സിനിമയിലെ സൂപ്പർഹിറ്റ് ജോഡികൾ ആണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ചു പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും വലിയ വിജയം ആയിരുന്നു ബോക്സ് ഓഫീസിൽ നേടിയത്. മലയാളികൾ ഇത്രയേറെ ഇഷ്ടപ്പെടുന്ന വേറെയൊരു സംവിധായകൻ നായകൻ കൂട്ടുകെട്ട് വേറെയില്ല. ഇരുവരും ഒന്നിച്ചു പുറത്തിറങ്ങിയ ചിത്രം, താളവട്ടം, മിന്നാരം, മിഥുനം, വന്ദനം, തേൻമാവിൻ കൊമ്പത്ത്, കിലുക്കം, ബോയിങ് ബോയിങ് തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകൾ ഈ കൂട്ടുകെട്ടിൽ പുറത്ത് വന്നിട്ടുണ്ട്. നൂറ് കോടി ബഡ്ജറ്റിൽ ഒരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ചു പുറത്തിറങ്ങിയ അവസാന ചിത്രം.
ഇപ്പോൾ മറ്റൊരു ചിത്രത്തിന് വേണ്ടി ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ ആണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഒരു ബോക്സിങ് ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് വിവരം. കുറച്ച് നാൾ മുൻപ് മോഹൻലാൽ ബോക്സിങ് പരിശീലിക്കുന്ന വിഡിയോസും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അത് പ്രിയദർശൻ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് ആയിരുന്നു എന്നാണ് വിവരം. എന്നാൽ ഈ ചിത്രം ഉടനെ ഇല്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
പ്രിയദർശൻ അടുത്തത് ആയി സംവിധാനം ചെയ്യാൻ പോകുന്നത് യുവതാരം ഷെയിൻ നിഗത്തെ നായകനാക്കി ആണ്. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തും എന്നാണ് റിപ്പോർട്ട്. ഹിന്ദിയിൽ അക്ഷയ് കുമാറിനെ നായകനാക്കി ഒരു മലയാള സിനിമയുടെ റീമേക്ക് ചെയ്യാനും പ്രിയദർശന് പ്ലാൻ ഉണ്ടെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഈ രണ്ട് ചിത്രങ്ങൾക്ക് ശേഷം ആയിരിക്കും മോഹൻലാലുമായുള്ള ചിത്രം ആരംഭിക്കുക.