മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവുമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ സംവിധായകൻ ആണ് കെ മധു. ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത കെ മധുവിന്റെ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രം ഇൻഡസ്ട്രി ഹിറ്റ് ആയിരുന്നു. സിബിഐ സീരീസിലെ 5 ചിത്രങ്ങൾ, മൂന്നാം മുറ തുടങ്ങി ഒട്ടേറെ വിജയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള കെ മധുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം മെഗാസ്റ്റാർ മമ്മുട്ടിയെ നായകൻ ആക്കി ഒരുക്കിയ സിബിഐ സീരിസിലെ അഞ്ചാം ഭാഗമായ സിബിഐ ഫൈവ് ദി ബ്രെയിൻ ആണ്. ഈ കഴിഞ്ഞ മെയ് ഒന്നിന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
കെ മധു കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം ആണ് മൂന്നാം മുറ. ചിത്രത്തിൽ അലി ഇമ്രാൻ എന്ന പോലീസുകാരൻ ആയാണ് മോഹൻലാൽ എത്തിയത്. ഏറെ ആരാധകരുള്ള മോഹൻലാൽ കഥാപാത്രം ആണ് അലി ഇമ്രാൻ. 1988 ൽ റിലീസ് ചെയ്ത ഈ സിനിമ ഒരു ആക്ഷൻ ത്രില്ലെർ ആയിരുന്നു. ഹൈജാക്ക് ആയിരുന്നു ചിത്രത്തിന്റെ പ്രമേയം. മോഹൻലാലിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സുരേഷ് ഗോപി, രേവതി, ലാലു അലക്സ്, മുകേഷ്, സുകുമാരൻ, ബാബു ആന്റണി തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. എസ് എൻ സ്വാമി ആയിരുന്നു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ഇപ്പോൾ മൂന്നാം മുറയുടെ രണ്ടാം ഭാഗത്തിന് ഉള്ള സാധ്യതകളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ കെ മധു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് കെ മധു ഇതിനെപ്പറ്റി വാചലനായത്. അലി ഇമ്രാൻ എന്ന കഥാപാത്രം വീണ്ടും ഒരു സിനിമയിൽ വരാൻ സാധ്യത ഉള്ള ഒരു കഥാപാത്രം ആണെന്നും അതുകൊണ്ട് തന്നെ മൂന്നാം മുറക്ക് ഒരു രണ്ടാം ഭാഗം വന്നാൽ അത്ഭുതപ്പെടേണ്ടതില്ല എന്നും കെ മധു പറയുന്നു. അലി ഇമ്രാന്റെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ.