ഇന്ത്യൻ പട്ടാള സിനിമ പ്രേമികൾ എന്നും ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ് മേജർ രവി ചിത്രങ്ങൾ. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി ആണ് മേജർ രവി കൂടുതൽ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. ആ ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയം നേടിയിരുന്നു. പട്ടാളക്കാരുടെ കഥ പറഞ്ഞു പ്രേക്ഷകരുടെ കണ്ണ് നിറക്കാനും അവരെ രോമാഞ്ച പൂരിതരാക്കാനും ഒരു പ്രത്യേക കഴിവ് മേജർ രവിക്ക് ഉണ്ട്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി ഒരുക്കിയ 1971 ബീയൊണ്ട് ബോർഡർസ് എന്ന മേജർ രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന സിനിമ.
ഇന്ത്യൻ ആർമിയിൽ മേജർ ആയിരുന്ന മേജർ രവി ആർമിയിൽ നിന്ന് റിട്ടയർ ആയ ശേഷം ആണ് സിനിമയിൽ സജീവം ആയത്. അഭിനേതാവ് ആയാണ് ആണ് മേജർ രവി മലയാള സിനിമാ ലോകത്തേക്ക് എത്തുന്നത്. പുനർജനി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധായകനായി മേജർ രവി അരങ്ങേറ്റം കുറിച്ചത്. എന്നാൽ മറ്റൊരാൾക്കൊപ്പം ചേർന്നായിരുന്നു പുനർജനി സംവിധാനം ചെയ്തത്. ബേക്കറി ആദ്യമായി ഒറ്റയ്ക്ക് സംവിധാനം ചെയ്ത ചിത്രം 2006 ൽ പുറത്തിറങ്ങി കീർത്തിചക്ര എന്ന സിനിമയാണ്. ഇത് കൂടാതെ കുരുക്ഷേത്ര, കാണ്ഡഹാർ, പിക്കറ്റ് 43 തുടങ്ങിയ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ ആണ് മേജർ രവി.
ഇപ്പോൾ സൂപ്പർ ഹിറ്റ് ജോഡിയായ മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മോഹൻലാലിനൊപ്പം ഇരിക്കുന്ന ഒരു ചിത്രം മേജർ രവി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചതോടെയാണ് ഇങ്ങനെ ഒരു വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. ഒരുപാട് നാളുകൾക്കു ശേഷം തികച്ചും ഔദ്യോഗികമായി ഒരു കാര്യത്തിന് അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടു. കൂടെ അദ്ദേഹത്തിന് അമ്മയെയും കണ്ടു എന്നാ കുറിപ്പോട് കൂടിയാണ് മേജർ രവി ഇരുവരും ഒന്നിച്ച് ഇരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതാണ് ഇരുവരും ഉടനെ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന വാർത്തകൾ പരക്കാൻ കാരണം. ഇരുവരും ഒന്നിക്കുന്ന എന്ന വാർത്തയ്ക്കായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ.