സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേരുകളാണ് അമൃത ഗോപി സുന്ദർ അഭയ ഹിരണ്മയി എന്നിവരുടേതു. ഗായിക അമൃത സുരേഷുമായി ഒരുമിച്ചു ജീവിതം തുടങ്ങിയിരിക്കുന്ന ഗോപി സുന്ദറിന്റെ മുൻ ജീവിത പങ്കാളിയായിരുന്നു അഭയ ഹിരണ്മയി.

വിവാഹം ചെയ്തിട്ടില്ലെങ്കിലും ഇരുവരും ഒരുമിച്ചായിരുന്നു ഇതുവരെയുള്ള ജീവിതം. എന്നാൽ അടുത്തിടെ തമ്മിലുള്ള രാസചേർച്ചയില്ലായ്മ കൊണ്ടും മറ്റു കാരണങ്ങൾ സാഹിത്യവും ഇരുവരും വേര്പിരിയുകയും ഗോപി സുന്ദർ ഗായികയും സോഷ്യൽ ,ഏയ്‌ ഇൻഫ്ളുവന്സറും ആയ അമൃത സുരേഷുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുയും ചെയ്തു. അതിനു ശേഷം കുറച്ചു ദിവസങ്ങളായി ഇത് തന്നെയായിരുന്നു സോഷ്യൽ മീഡിയ ആഘോഷയാക്കിയിരുന്ന വാർത്ത.

എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി മുൻപോട്ടു വന്നിരിക്കുന്നത് സാക്ഷാൽ അഭയ ഹിരണ്മയി തന്നെയാണ്. സംവിധായകനായ ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നല്ല സമയം എന്ന ചിത്രത്തിലെ ഗാനത്തിന്റെ റെക്കോർഡിങ്ങിനായി വന്നപ്പോൾ ആണ് മാധ്യമ പ്രവർത്തകർ അഭയ ഹിരണ്മയിയെ വളഞ്ഞത്. തുടർന്ന് മാധ്യമങ്ങളോട് സിനിമയേക്കുറിച്ചു സംസാരിക്കുന്നതിനിടെആണ് മാധ്യമ പ്രവർത്തകൻ ഇപ്പോൾ നടക്കുന്ന വിവാദങ്ങളെക്കുറിച്ചു താരത്തോട് ചോദിച്ചത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഗോപി സുന്ദറിനെയും അമൃത സുരേഷിനെയും ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. എന്നാൽ ഇതിൽ അസ്വസ്ഥയാവുകയും തുടർന്ന്, യാതൊരു കമന്റുകളും ഇതിനെക്കുറിച്ച് തനിക്കു ഇല്ല എന്നാണ് താരം പ്രതികരിച്ചത്.

തുടർന്ന് സംവിധായകനായ ഒമർ ലുലു ഇടപെടുകയും സിനിമയെ കുറിച്ചും പാടാൻ വന്ന ഗാനത്തെ കുറിച്ചും മാത്രം ചോദ്യങ്ങൾ ചോദിക്കു .. വെറുതെ പാടാൻ വന്നവരുടെ മൂഡ് കളയാതെ ഇരിക്കൂ എന്ന് പറഞ്ഞു. തുടർന്ന് സംഗീത സംവിധായകൻ സിദ്ധാർഥിനോടും മറ്റുള്ളവരോടും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്ത.

Leave a Reply

Your email address will not be published.

You May Also Like

ഇന്നത്തെ മലയാള സിനിമയുടെ നെടുംതൂണാണ് മോഹൻലാൽ; ഇൻഡസ്ടറി നിലനിൽക്കണമെങ്കിൽ മോഹൻലാൽ ചിത്രങ്ങൾ വരണം

മലയാളത്തിലും ബോളിവുഡിലും ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംവിധായകനാണ് മിമിക്രി വിധിയിലൂടെ സിനിമയിലെത്തി പിന്നീട് സംവിധായകനായി പേരെടുത്ത ശ്രീ…

ഈ പ്രായത്തിലും എന്ന ഒരു ഇതാ.. ആണ്ടവരുടെ പുഷ് അപ്പ് വീഡിയോ പങ്കു വച്ച് ലോകേഷ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായ വിക്രം ഇന്റർനാഷണൽ ബോക്‌സ് ഓഫീസിൽ 400 കോടിയിലധികം കളക്ഷൻ…

റിലീസിന് മുൻപേ നൂറു കോടി ക്ലബ്ബിൽ കേറാനൊരുങ്ങി വിക്രം; 36 വർഷത്തെ തപസ്സാണ് വിക്രം എന്ന് ലോകേഷ് കനകരാജ്

കൈതി, മാസ്റ്റർ എന്നെ വിജയ ചിത്രങ്ങൾക്ക് ശേഷം രാജ് കമൽ ഫിലിംസ് ഇന്റര്നാഷനലിനു വേണ്ടി കമല…

മാരൻ എന്ന ചിത്രത്തിലെ കിടപ്പറ രംഗം എത്ര പ്രാവശ്യം ചിത്രീകരിച്ചു എന്ന ചോദ്യത്തിന് ഉരുളക്കുപ്പേരി നൽകി മാളവിക

തന്റെ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ എപ്പോഴും ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കുന്ന ഗ്ലാമർ താരമാണ് മാളവിക മോഹനൻ…