മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ എന്നല്ല ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതിൽ ഒരു തർക്കവും ഇല്ല. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ വേറെ ഒരു നടനും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രെദ്ധേയമാണ്.
മലയാള സിനിമയിലെ യുവ നടന്മാരിൽ ശ്രെദ്ധേയനായ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും എല്ലാം തന്റെ കഴിവ് തെളിയിച്ച വ്യക്തി ആണ് ധ്യാൻ ശ്രീനിവാസൻ. ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളിയും ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ആയിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നടൻ അജു വർഗീസും വിശാഖ് സുബ്രമണ്യവും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. അടുത്ത ആഴ്ച റിലീസ് ആവാൻ പോകുന്ന പ്രകാശൻ പരക്കട്ടെ എന്ന ചിത്രത്തിന്റെ തിരക്കഥയും ധ്യാൻ ശ്രീനിവാസൻ ആണ് ഒരുക്കിയിട്ടുള്ളത്.
ഇപ്പോൾ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ചിത്രമൊരുക്കാൻ ഉള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാൻ അഭിനയിച്ച ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഇന്റർവ്യൂവിൽ ആണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന് യോജിച്ച ഒരു കഥ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും അദ്ദേഹം തന്റെ ആദ്യ സംവിധാന സംരംഭം ആയ ബാറോസിന്റെ തിരക്കുകളിൽ ആയതുകൊണ്ടാണ് ലാലേട്ടനെ കണ്ട് കഥ പറയാത്തത് എന്നും അതിന്റെ തിരക്കുകൾ ഒക്കെ കഴിഞ്ഞ ശേഷം അദ്ദേഹത്തെ പോയി കണ്ട് കഥ പറയുമെന്നും ധ്യാൻ പറയുന്നു.