മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനായ ഒരു നടനാണ് ടോവിനോ തോമസ്. 2012 ൽ പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ടോവിനോ, പിന്നീട് വില്ലനായും, സഹനടനായും ഒരുപാട് ചിത്രങ്ങളിൽ മുഖം കാണിച്ചു. 2017 ൽ പുറത്തിറങ്ങിയ ഒരു മെക്സിക്കൻ അപാരത എന്ന ചിത്രമാണ് ടോവിനോയെ ഒരു നായകൻ എന്ന നിലയിൽ ജനങ്ങൾക്ക് ഇടയിൽ സുപരിചിതൻ ആക്കിയത്.
ഇപ്പോൾ 2019 ൽ പുറത്തിറങ്ങിയ സലിം അഹമ്മദ് സംവിധാനം ചെയ്ത ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു ഇന്റർവ്യൂവിൽ ടോവിനോ പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരാൾ ക്രിസ്ത്യാനി ആയതിനാൽ ഇച്ചായൻ എന്നും ഹിന്ദു ആയതിനാൽ ഏട്ടൻ എന്നും മുസ്ലിം ആയതിനാൽ ഇക്ക എന്നും വിളിക്കുന്ന രീതിയോട് തനിക്കൊട്ടും യോജിപ്പില്ല എന്നാണ് ടോവിനോ പറയുന്നത്. ക്രിസ്ത്യാനി ആയതുകൊണ്ട് തന്നെ ഇച്ചായൻ എന്ന് വിളിക്കുന്നതെങ്കിൽ അതിനോട് യോജിച്ചു പോകാൻ തനിക്ക് ആവില്ല എന്നും ടോവിനോ പറയുന്നു.
എന്നാൽ ടോവിനോ പറഞ്ഞ ഈ കാര്യങ്ങൾ ആദ്യം സ്വയം പ്രാവർത്തികമാക്കാനാണ് ആളുകൾ പറയുന്നത്. മതം നോക്കി ആളുകളെ അഭിസംബോധന ചെയ്യുന്നതിന് ഒരു താല്പര്യമില്ല എന്ന് പറഞ്ഞ ടോവിനോ മോഹൻലാലിന്റെ ബർത്ത് ഡേയ്ക്ക് ഹാപ്പി ബർത്ത് ഡേ ലാലേട്ടാ എന്നും, മമ്മുട്ടിയുടെ ബർത്ത് ഡേയ്ക്ക് ഹാപ്പി ബർത്ത് ഡേ മമ്മൂക്ക എന്നും, കുഞ്ചാക്കോ ബോബൻ ബർത്ത് ഡേയ്ക്ക് ഹാപ്പി ബർത്ത് ഡേ ചാക്കോച്ച എന്നും മതം നോക്കി അഭിസംബോധന ചെയ്യുന്നതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ഇപ്പോൾ ടോവിനോയെ ട്രോളുന്നത്.