മലയാള സിനിമ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളും മികച്ച നടന്മാരിൽ ഒരാളുമാണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ തനതായ അഭിനയ ശൈലി കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇന്നും വൈവിധ്യ പൂർണമായ വേഷങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ മമ്മൂട്ടിക്ക് സാധിക്കുന്നുണ്ട്.

മമ്മൂട്ടി നായകനായി അവസാനം തിയേറ്ററിലെത്തിയ ചിത്രം സിബിഐ അഞ്ചാം ഭാഗം ആയിരുന്നു. ആവറേജ് അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിച്ചത് എങ്കിലും സിനിമ തിയേറ്ററിൽ വിജയം ആയി മാറിയിരുന്നു. മമ്മൂട്ടി നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം സോണി ലൈവ് വഴി ഡയറക്റ്റ് ഒ ടി ടി റിലീസ് ആയെത്തിയ പുഴു എന്ന സിനിമയാണ്. നവാഗതയായ റത്തീന ആയിരുന്നു ചിത്രത്തിന്റെ സംവിധായക. ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരു പോലെ പ്രശംസ നേടിയിരുന്നു.

ഇനി മമ്മുട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത് ഒരു പിടി ത്രില്ലെർ ചിത്രങ്ങൾ ആണ്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷ്ഷാക്ക്, പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ത്രില്ലെർ ചിത്രം എന്നിങ്ങനെ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ കിടപ്പുണ്ട് ഇനി വരാൻ. ഇത് കൂടാതെ മലയാള സിനിമയിലെ യുവ നടന്മാരിൽ ശ്രെദ്ധേയനായ ആന്റണി വർഗീസിനൊപ്പം ഒരു ത്രില്ലെർ ചിത്രത്തിൽ മമ്മുട്ടി അഭിനയിക്കും എന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു ഗംഭീര ത്രില്ലെർ ആയിരിക്കും എന്നാണ് സൂചന.

Leave a Reply

Your email address will not be published.

You May Also Like

തമിഴ്നാട്ടിലെ ഒരു അമ്പലത്തിലെ പ്രതിഷ്ഠ ഞാനാണ് ; ഹണി റോസ്

അതിരു കടന്ന ഒരു ആരാധനയുടെ കഥ പങ്കുവെച്ച് നടി ഹണി റോസ്.ശ്രീകണ്ഠന്‍ നായര്‍ അവതാരകനായ ഷോയിൽ…

നടിപ്പിൻ നായകൻ സൂര്യയും ബ്രഹ്‌മാണ്ട സംവിധായകൻ ശങ്കറും ഒന്നിക്കുന്നു

തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളുമാണ് നടിപ്പിൻ…

പ്രാകൃത ചിന്ത നായക കഥാപാത്രം വഴി സിനിമയിൽ പങ്കുവെച്ചതിൽ ഖേദിക്കുന്നു : കടുവ സിനിമയ്ക്കെതിരെ രമേശ് ചെന്നിത്തല

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് നിർമ്മിച്ച ചിത്രമാണ് കടുവ. ചിത്രം ബോക്സ് ഓഫീസിൽ വൻവിജയം കരസ്ഥമാക്കി.…

ആ വർഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായിരുന്നു മമ്മൂട്ടി അഭിനയിച്ച ഈ സിനിമ

ഇന്ന് മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത താരരാജാവാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്,…