മലയാള സിനിമ കണ്ട ഏറ്റവും വലിയ താരവും മികച്ച നടന്മാരിൽ ഒരാളാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം എല്ലാവർക്കും തന്നെ അറിയാവുന്നതാണ്. ഇരുവരും ഇത് പല ഘട്ടങ്ങളിലും തുറന്നു പറഞ്ഞിട്ടുള്ളതാണ്. മലയാള സിനിമാ ലോകത്തെ ഏറ്റവും വലിയ പ്രൊഡക്ഷൻ കമ്പനിയായ ആശിർവാദ് സിനിമാസിന്റെ അമരക്കാരൻ ആണ് ആന്റണി പെരുമ്പാവൂർ. ലാൽ സാർ ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾ ഇന്നീ കാണുന്ന ആന്റണി ഉണ്ടായിരിക്കുകയില്ല എന്ന് ആന്റണി പെരുമ്പാവൂരും, ആന്റണി തന്റെ ജീവിതത്തിലേക്ക് കടന്നുവന്നില്ലായിരുന്നുവെങ്കിൽ തനിക്ക് ഇന്നീ കാണുന്ന നിലയിൽ എത്തില്ല എന്ന് മോഹൻലാലും പല വട്ടം തുറന്ന് പറഞ്ഞിട്ടുള്ളത് ആണ്.
ഇപ്പോൾ ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂർ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ലാൽ സർ രാവിലെ എഴുന്നേൽക്കാണമെങ്കിൽ പോലും താൻ വിളിച്ചുണർത്തണം എന്ന് ആന്റണി പെരുമ്പാവൂർ പണ്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സിനിമ സെറ്റിലുള്ളപ്പോൾ ഭക്ഷണം കഴിക്കുന്നില്ല എന്ന് തന്നോട് പറയാറുണ്ട് എന്നും പിന്നീട് താൻ നിർബന്ധിക്കുമ്പോൾ ഭക്ഷണം കഴിക്കും എന്നും ആന്റണി പറയുന്നു.
തന്റെ നിർബന്ധ പ്രകാരം ആണ് മോഹൻലാൽ പല കാര്യങ്ങളും ചെയ്യുന്നത് എന്നും, താൻ പറയുന്നത് ലാൽ സർ കേൾക്കാറുണ്ട് എന്നും ആന്റണി പറയുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട മോഹൻലാലിന്റെ സ്വഭാവത്തെക്കുറിച്ചും ആന്റണി പറഞ്ഞു. ഒരാളെ സഹായിച്ചാൽ അത് മറ്റാരും അറിയരുതെന്ന് വിശ്വസിക്കുന്ന ആളാണ് ലാൽ സർ, സാറിന്റെ ഈ സ്വഭാവമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് ആന്റണി പറയുന്നു. അഭിനയിക്കുന്നില്ലേ എന്ന് ലാൽ സർ ചോദിക്കുന്നത് കൊണ്ടാണ് താൻ സിനിമകളിൽ മുഖം കാണിക്കുന്നത് എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.