കേരളത്തിലെ തന്നെ വളരെ പഴക്കം ചെന്ന തീയേറ്ററുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന തീയേറ്റർ ആണ് തൃശൂർ റൗണ്ടിൽ തന്നെ ഉള്ള രാഗം തിയേറ്റർ. തൃശൂർ നഗരത്തിൽ ഏതൊരു സിനിമ കാണാൻ ആദ്യം ആളുകൾ ടിക്കറ്റ് അന്വേഷിക്കുന്ന തീയേറ്റർ ആണ് രാഗം തിയേറ്റർ. അടുത്തിടെ രണ്ടുമൂന്നു വർഷങ്ങൾക്കു മുൻപ് പഴയ രാഗം തീയേറ്റർ പൊളിച്ചു പണിയുകയും പിന്നീട് ജോർജേട്ടൻസ് രാഗം എന്ന പേരിൽ തിയേറ്ററിലെ മുഖച്ഛായ തന്നെ മാറ്റി വലിയ മൾട്ടിപ്ലസ് ആക്കി മാറ്റുകയും ചെയ്തു.
പിന്നീട് ഒട്ടനവധി പുതിയ ചിത്രങ്ങളും കൊറോണക്ക് ശേഷം തിയേറ്ററുകളിൽ റിലീസ് എത്തിയിരുന്നു. കൂട്ടത്തിൽ ഏറ്റവും ഒടുവിൽ രാഗം തിയറ്ററിൽ എത്തിയ ചിത്രമാണ് ഉലകനായകൻ കമലഹാസൻ, മലയാളി താരങ്ങളായ ഫഹദ് ഫാസിൽ കാളിദാസ് ജയറാം ചെമ്പൻ വിനോദ് എന്നിവർ തകർത്തഭിനയിച്ച വിക്രം എന്ന ചലച്ചിത്രം. ചിത്രത്തിന്റെ റിലീസിന് ശേഷം ചിത്രത്തിലെ വലിയ രീതിയിലുള്ള അഭിപ്രായങ്ങളാണ് ലഭിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നത്.
കമലഹാസന് എക്കാലത്തെയും മികച്ച ഫാമുകളിൽ ഒരാളായ ലോകേഷ് കനകരാജ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ക്ക് ശേഷം ഇപ്പോൾ സംവിധായകൻ ലോകേഷു സംഗീത സംവിധായകൻ അനിരുദ്ധ് ചേർന്ന് തൃശ്ശൂർ രാഗം തീയേറ്ററിലേക്ക് ഈ വരുന്ന പതിമൂന്നാം തീയതി ചിത്രത്തിന്റെ പ്രമോഷൻ ഭാഗത്തിനായി വരുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഇത് കേട്ട് ആരാധകർ ആവേശത്തിൽ അങ്ങേയറ്റത്തെ ഓളം എത്തിനിൽക്കുകയാണ്. രാഗം തീയേറ്റർ എന്ന പേര് കേട്ടാൽ തന്നെ മതി, തൃശ്ശൂരിലെ സിനിമാപ്രേമികൾ എല്ലാവരും തന്നെ ഒരുമിച്ചു കൂടാൻ ആയി അതുകൊണ്ട് തന്നെ പുതിയ ഒരു സിനിമ ഇറങ്ങുന്ന ദിവസം ആളുകൾ ആദ്യം തന്നെ ബുക്മൈഷോ യും പേടിഎം അതുപോലെയുള്ള എല്ലാ വെബ്സൈറ്റുകളിലും ടിക്കറ്റിനായി തിരയുന്നത് രാഗം തിയേറ്ററിനു വേണ്ടി തന്നെയാണ്.
മികച്ച സൗണ്ട് സിസ്റ്റവും പിക്ചർ ക്വാളിറ്റിയും വമ്പിച്ച സീറ്റിംഗ് കപ്പാസിറ്റി മുള്ള തൃശൂരിലെ ഏറ്റവും വലിയ തീയറ്റർ ആണ് രാഗം തിയേറ്റർ. വളരെ പഴക്കമുള്ള തീയേറ്റർ ആയതുകൊണ്ടുതന്നെ ചെറിയ പ്രായക്കാർ മുതൽ പ്രായമായവർ വരെ ഒരേ ആകാംഷയോടെയാണ് ഈ ചിത്രത്തിലെ സിനിമകളെല്ലാം തന്നെ കാണാൻ വരുന്നത്.
കൂടാതെ രാഗം തിയേറ്റർ നെയിം മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു ദിവസം ഏറ്റവും ആദ്യത്തെ ഷോ തുടങ്ങുന്നതിനു മുൻപ തീയറ്ററിലെ കർട്ടൻ ഉയർത്തുന്നത് പോലും സ്വന്തമായി സിഗ്നേച്ചർ മ്യൂസിക് ഇട്ടു കൊണ്ടാണ്. മ്യൂസിക് തന്നെ വൻപിച്ച ഫാൻസ് ആണ് ഇന്ന് കേരളത്തിൽ ഉള്ളത്. അതുകൊണ്ടുതന്നെ കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന തിയേറ്ററുകളിൽ ഒന്നായ രാഗം തീയറ്ററിലേക്ക് സംവിധായകൻ ലോകേഷ് കനകരാജ് കൂടാതെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ വരുമ്പോൾ ആരാധകർക്ക് എന്തായാലും ഇവരെ കാണുന്നതിനായി അലയടിച്ചു കുടുമെന്നത് ഉറപ്പാണ്.