ഉലക നായകൻ കമൽ ഹാസനെ നായകൻ ആക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മാർച്ച് മൂന്നിന് ആണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കമൽ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ്, ശിവാനി നാരായണൻ, ഗായത്രി ശങ്കർ, ഹരീഷ് ഉത്തമൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയ ഒട്ടേറെ താരങ്ങൾ അഭിനയിച്ചിട്ടുള്ള ചിത്രത്തിൽ നടിപ്പിൻ നായകൻ സൂര്യ അഥിതി വേഷത്തിലും എത്തിയിട്ടുണ്ട്. അനിരുധ് രവിചന്ദ്രർ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ഗിരീഷ് ഗംഗാദരൻ ആണ്. കമൽ ഹാസനും ഉദയനിധി സ്റ്റാലിനും ചേർന്നാണ് ചിത്രം വിതരണത്തിന് എത്തിച്ചത്.

വിക്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം കമൽ ഹാസൻ അടുത്തതായി അഭിനയിക്കുന്ന ചിത്രത്തിന്റെ വിവരം പുറത്ത് വന്നിരിക്കുകയാണ്. വിക്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി നടത്തിയ ഇന്റർവ്യൂവിൽ കമൽ ഹാസൻ തന്നെയാണ് ചിത്രത്തെ പറ്റി വെളിപ്പെടുത്തിയത്. തന്റെ അടുത്ത ചിത്രം ഒരു മലയാളി സംവിധായകൻ ആയിരിക്കും സംവിധാനം ചെയ്യുക എന്നും, ടേക്ക് ഓഫ്, സി യൂ സൂൺ, മാലിക് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ്‌ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുക എന്നും കമൽ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ മാസം അവസാനത്തോടെ ആരംഭിക്കും എന്നാണ് വിവരം.

ഉലകനായകൻ കമൽ ഹാസൻ തന്നെ ആയിരിക്കും ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തെ താൻ മഹേഷ്‌ നാരായണന് വേണ്ടി ഒരു തിരക്കഥ എഴുതുന്ന കാര്യം കമൽ ഹാസൻ വെളിപ്പെടുത്തിയിരുന്നു. കമൽ ഹാസൻ സംവിധാനം ചെയ്ത വിശ്വരൂപം എന്ന ചിത്രത്തിന്റെ എഡിറ്റർ ആയിരുന്നു മഹേഷ്‌ നാരായണൻ.

Leave a Reply

Your email address will not be published.

You May Also Like

ശെരിക്കും മിന്നൽ പ്രതാപൻ എന്ന കഥാപാത്രം ഞാൻ അല്ലായിരുന്നു ചെയേണ്ടിയിരുന്നത് ; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

ഒരുക്കാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോയായിരുന്നു സുരേഷ് ഗോപി. എന്നാൽ സിനിമ ജീവിതത്തിൽ താൻ ഇടവേളയെടുക്കുകയും…

നടിപ്പിൻ നായകന് മികച്ച നടനുള്ള നാഷണൽ അവാർഡ്, അർഹതയ്ക്കുള്ള അംഗീകാരം എന്ന് പ്രേക്ഷകർ

ഇന്ന് നാഷണൽ ഫിലിം അവാർഡ് പ്രഖ്യാപിച്ചപ്പോൾ എല്ലാവരും ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന ഒരു കാറ്റഗറി…

ഡോക്ടർ റോബിൻ ആരാണ്? എനിക്ക് അറിയില്ല, നിവിൻ പോളിയെ പൊങ്കാല ഇട്ട് റോബിൻ ആർമി

മലയാള സിനിമയിലെ യുവ നായകന്മാരിൽ ഏറെ ശ്രെദ്ദേയനായ ഒരു നടൻ ആണ് നിവിൻ പോളി. 2010…

പൃഥ്വിരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ മെഗാസ്റ്റാറും സൂപ്പർ സ്റ്റാറും ഒന്നിക്കും

സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ലൂസിഫർ.ചിത്രം ബോസ്‌ഓഫീസിൽ…