ബോക്സ്‌ ഓഫീസിൽ വീണ്ടും തകർന്ന് അടിഞ്ഞു അക്ഷയ് കുമാർ ചിത്രം. ഇത്തവണ ബിഗ് ബഡ്ജറ്റ് ചിത്രം സാമ്രട്ട് പ്രിത്വിരാജ് ആണ് ബോക്സ്‌ ഓഫീസിൽ വൻ തകർച്ച നേരിട്ടത്. മുന്നൂറ് കോടി രൂപയോളം മുതൽ മുടക്കിൽ നിർമ്മിച്ച് കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രം ഇതുവരെ ആകെ നേടിയത് അറുപത് കോടി രൂപയോളം മാത്രമാണ്. മുടക്ക് മുതലിന്റെ പകുതി പോലും തിരിച്ചു പിടിക്കാൻ സാധിച്ചിട്ടില്ല. അക്ഷയ് കുമാറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയ ചിത്രമായി മാറിയിരിക്കുകയാണ് സാമ്രാട്ട് പ്രിത്വിരാജ്.

ഇപ്പോൾ അക്ഷയ് കുമാറിന് എതിരെ രംഗത്ത് വന്നിരിക്കുക ആണ് വിതരണക്കാർ. അക്ഷയ് കുമാർ ചിത്രങ്ങൾ തുടർച്ചയായി ബോക്സ്‌ ഓഫീസിൽ പരാജയം ആവുന്നത് ആണ് വിതരണക്കാരെ പ്രകോപിതരാക്കിയത്. അക്ഷയ് കുമാർ പ്രതിഫലം ആയി വാങ്ങുന്നത് നൂറ്‌ കോടി രൂപയാണ്. എന്നിട്ട് ചിത്രം മൊത്തം നൂറ് കോടിയുടെ പകുതി കളക്ഷൻ പോലും കിട്ടുന്നില്ല. തങ്ങൾക്ക് ഉണ്ടായ നഷ്ടം അക്ഷയ് കുമാർ നികത്താൻ തയ്യാറാവണം എന്നാണ് വിതരണക്കാർ ഇപ്പോൾ ആവശ്യപ്പെടുന്നത്. മാർച്ച് മാസം തിയേറ്ററുകളിൽ എത്തിയ അക്ഷയ് കുമാറിന്റെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രമായ ബച്ചൻ പാണ്ഡയും പരാജയം ആയിരുന്നു. നൂറ്റി എൻപത് കോടി രൂപയോളം മുതൽ മുടക്ക് ഉള്ള ചിത്രം ബോക്സ്‌ ഓഫീസിൽ നിന്ന് ആകെ നേടിയത് അറുപത്തി എട്ട് കോടി രൂപ മാത്രം ആണ്.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് തമിഴിൽ സൂപ്പർ ഹിറ്റ് ആയി മാറിയ ജിഗർത്താണ്ടാ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ബച്ചൻ പാണ്ഡ. നൂറ്റി ഇരുപത് കോടി രൂപയോളം ആണ് ചിത്രത്തിന്റെ നഷ്ടം. ഇപ്പോൾ സാമ്രാട്ട് പ്രിത്വിരാജ് എത്ര നഷ്ടം വരുത്തി വെക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അതേസമയം സാമ്രാട്ട് പ്രിത്വിരാജിന് ഒപ്പം റിലീസ് ചെയ്ത തമിഴ് ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കണകരാജ് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ ആഗോള തലത്തിൽ ഇരുന്നൂറ്റി അൻപത് കോടി രൂപയിലേറെ കളക്ഷൻ നേടി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നയൻ‌താരക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികൾ പിറന്നു, ദൈവം ഡബിൾ ഗ്രേറ്റ്‌ എന്ന് വിഘ്‌നേഷ്

ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കും പ്രമുഖ സംവിധായകനും ഗാന രചയിതാവും ആയ വിഘ്‌നേഷ് ശിവനും ഇരട്ട കുട്ടികൾ…

ബോക്സോഫീസ് വിജയങ്ങൾ ഇല്ലെങ്കിൽ സ്വന്തം ആരാധകർക്ക് പോലും അങ്ങേരെ വേണ്ട, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്‌

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

ഭീഷ്മപർവ്വത്തെ ‌മറികടന്ന് അനൂപ് മേനോൻ ചിത്രം 21 ഗ്രാംസ്‌

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി-ക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം.…

ഉണ്ണി മുകുന്ദൻ ചിത്രത്തിൽ വില്ലനായി എത്തുന്നത് ബിഗ് ബോസ്സ് താരം റോബിൻ രാധാകൃഷ്ണൻ…!

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കൂടി ജനശ്രദ്ധ നേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസ്…