ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് മാർച്ച് മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആണ് വിക്രം. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കമൽ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ്, ശിവാനി നാരായണൻ, ഗായത്രി ശങ്കർ, ഹരീഷ് ഉത്തമൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയ ഒട്ടേറെ താരങ്ങൾ അഭിനയിച്ചിട്ടുള്ള ചിത്രത്തിൽ നടിപ്പിൻ നായകൻ സൂര്യ അഥിതി വേഷത്തിലും എത്തിയിട്ടുണ്ട്. അനിരുധ് രവിചന്ദ്രർ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ഗിരീഷ് ഗംഗാദരൻ ആണ്. കമൽ ഹാസനും ഉദയനിധി സ്റ്റാലിനും ചേർന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ലോകേഷിന്റെ തന്നെ സിനിമയായ കൈതിയുടെ കഥാപശ്ചാത്തലം തന്നെയാണ് വിക്രത്തിനും. മയക്കുമരുന്ന് മാഫിയയുടെ കോടികൾ വില വരുന്ന മയക്കുമരുന്നുകൾ പോലീസ് സീസ് ചെയ്യുന്നു. ഇതിനെ തുടർന്ന് മയക്കുമരുന്ന് വേട്ട നടത്തിയ ഉദ്യോഗസ്ഥൻ അടക്കം കുറെ ആളുകൾ കൊല്ലപ്പെടുന്നു. ഈ കൊലപാതകങ്ങൾ അന്വേഷിക്കാൻ അമർ എന്ന ഉദ്യോഗസ്ഥൻ എത്തുന്നതും അന്വേഷണം കമൽഹാസൻ അവതരിപ്പിക്കുന്ന കർണ്ണൻ/വിക്രം എന്ന കഥാപാത്രത്തിലേക്ക് എത്തുന്നതും പിന്നീടുള്ള മാഫിയകളുടെയും പോലീസിൽ ചിലരുടെയും വിക്രത്തിന്റെയും ഗാങ്ങിന്റെയും സംഘർഷങ്ങളും അവർ തമ്മിൽ ഉള്ള പോരും ആണ് വിക്രം പറയുന്നത്.

ഇപ്പോൾ ചിത്രത്തിൽ അഭിനയിച്ച സൂര്യക്ക് നന്ദി അറിയിച്ചിരിക്കുകയാണ് വിക്രം ടീം. താങ്ക്യൂ റോലക്സ് സർ എന്ന് സൂര്യയുടെ ചിത്രം പോസ്റ്റ്‌ ചെയ്താണ് വിക്രം ടീം സൂര്യയോട് ഉള്ള നന്ദി അറിയിച്ചിരിക്കുന്നത്. നേരത്തെ സൂര്യക്ക് സമ്മാനമായി ഉലകനായകൻ കമൽ ഹാസൻ ഒരു റോലക്സ് വാച്ച് നൽകിയിരുന്നു. ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന വിക്രം ഇതിനോടകം തന്നെ ആഗോള തലത്തിൽ ഇരുന്നൂറ്റി അൻപത് കോടി രൂപയിലേറെ നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മലയാള സിനിമയുടെ പവറാണ് മമ്മൂക്ക; പ്രതികരിച്ച് നടൻ കോട്ടയം രമേശ്

ഉപ്പും മുളകും എന്ന പ്രശസ്തമായ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വന്ന പിന്നീട് ഒട്ടനവധി നല്ല സ്വഭാവ…

ഒരു സിനിമയ്ക്കായി ഒത്തുകൂടിയവർക്കെല്ലാം പുരസ്കാരം, സന്തോഷം പങ്കുവെച്ച് ടീം തങ്കം

സഹീദ് അറാഫത്ത് എന്ന സംവിധായകൻ പുതിയ ചിത്രമാണ് തങ്കം എന്ന ചിത്രം ചിത്രത്തിലെ ഷൂട്ടിങ്ങിനു വേണ്ടി…

വേഷം മാറി സിനിമ കാണാൻ വന്ന് തെന്നിന്ത്യൻ സൂപ്പർ നായിക സായി പല്ലവി, വൈറലായി വീഡിയോ

പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് സായി പല്ലവി.…

താരജാഡകൾ ഇല്ലാതെ മോഹൻലാൽ, വൈറലായി യുവ സംവിധായകയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…