തമിഴ് സിനിമയിലെ ഏറെ ശ്രദ്ധേയനായ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം എന്ന ചിത്രമാണ് ലോകേഷ് ആദ്യമായി സംവിധാനം ചെയ്തത്. അതിനുശേഷം കാർത്തിയെ നായകനാക്കി ഒരുക്കിയ കൈതി, ദളപതി വിജയ് നായകനാക്കി ഒരുക്കിയ മാസ്റ്റർ എന്നീ ചിത്രങ്ങൾ വലിയ വിജയമായി മാറിയതോടെ തമിഴ് സിനിമയിലെ വിലപിടിപ്പുള്ള സംവിധായകന്മാരിൽ ഒരാൾ ആയി മാറി ലോകേഷ്. തന്റെ ആരാധന പുരുഷനായ ഉലകനായകൻ കമൽഹാസനെ നായകനാക്കി ലോകേഷ് ഒരുക്കിയ വിക്രം എന്ന ചിത്രം ഈ മാസം മൂന്നാം തീയതിയാണ് തിയേറ്ററുകളിലെത്തിയത്. കമൽഹാസനെ കൂടാതെ വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ നടിപ്പിൻ നായകൻ സൂര്യ അതിഥി വേഷത്തിൽ എത്തിയിരുന്നു.

ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞ കാര്യമാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. വിക്രത്തിലെ റോളുകൾ മലയാളത്തിൽ ആര് ചെയ്യും എന്ന് അവതാരകയുടെ ചോദ്യത്തിന് വിക്രം ആയി മമ്മൂട്ടി സാറോ മോഹൻലാൽ സാറോ എത്തിയാൽ നന്നായിരിക്കും എന്നാണ് ലോകേഷ് പറഞ്ഞത്. നടിപ്പിൻ നായകൻ സൂര്യ അവിസ്മരണീയമാക്കിയ റോളക്സ് എന്ന കഥാപാത്രമായി പൃഥ്വിരാജ് സാർ നന്നായിരിക്കും എന്ന് ലോകേഷ് പറയുന്നു. അമർ ആയി ഫഹദ് സർ തന്നെ, വേറെ ആരെയും ആ റോളിലേക്ക് സങ്കൽപ്പിക്കാൻ പോലും ആവാത്ത വിധത്തിൽ സർ അത് സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. ഏത് തരത്തിൽ ഉള്ള റോളും ചെയ്യാൻ പ്രാപ്തി ഉള്ള ആളാണ് ഫഹദ് സർ. അദ്ദേഹത്തെ വിശ്വസിച്ചു നമ്മുക്ക് എന്തും എഴുതാം. നമ്മൾ എഴുതി വെക്കുന്നതിന്റെ മീതെ ഉള്ള പെർഫോമൻസ് അദ്ദേഹത്തിൽ നിന്ന് നമ്മുക്ക് ലഭിക്കും, ലോകേഷ് പറയുന്നു.

റിലീസ് ചെയ്ത ആദ്യ ദിവസം മുതൽ ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടി മുന്നേറുന്ന വിക്രം ഇതിനോടകം തന്നെ ആഗോളത്തലത്തിൽ ഇരുന്നൂറ്റി അൻപത് കോടി രൂപയോളം നേടി കഴിഞ്ഞു. തമിഴ് നാട്ടിൽ നിന്ന് മാത്രം നൂറ് കോടിക്ക് മീതെ നേടിയ ചിത്രം കേരളത്തിൽ നിന്ന് നേടിയത് ഇരുപത്തി നാല് കോടിയോളം രൂപ ആണ്. ഒരു തമിഴ് ചിത്രത്തിന് കേരളത്തിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇനിയും ഒടിടിക്ക് ചിത്രം കൊടുത്താൽ മോഹൻലാൽ ചിത്രങ്ങൾ തിയേറ്റർ കാണില്ല, കടുത്ത നിലപാടുമായി തിയേറ്റർ ഉടമകൾ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് മലയാളികളുടെ…

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ഉടൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കും?

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കർ ഉടൻ തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമെന്ന്…

പൊളിറ്റിക്സ് എനിക്ക് ഒരിക്കലും ഒരു എക്സൈറ്റ്മെന്റ് ആയിട്ട് ഇതുവരെ തോന്നിയിട്ടില്ല; മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തും മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന തരത്തിലുള്ള…

കുറുവച്ഛനായി ആദ്യം തീരുമാനിച്ചത് മോഹൻലാലിനെ, വെളിപ്പെടുത്തി ഷാജി കൈലാസ്‌

പ്രിത്വിരാജ് സുകുമാരനെ നായകൻ ആക്കി ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത്…