മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ എന്നല്ല ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതിൽ ഒരു തർക്കവും ഇല്ല. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മെയ് ഇരുപതിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴി റിലീസ് ആയ 12ത് മാൻ ആണ് മോഹൻലാലിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
ഇപ്പോൾ ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയ രേഷമ ശിവകുമാർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്. കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, “12th man ന്റെ shooting location നിൽ
ഞങ്ങൾ എല്ലാവരും ലാൽ സർ ജോയിൻ ചെയ്യുന്ന ദിവസം നോക്കിയിരിക്കുകയായിരുന്നു. ഇടുക്കിയിലെ തണുപ്പിലെ ഷൂട്ടിംഗിൽ കറക്റ്റ് ലാൽസാർ ജോയിൻ ചെയ്യുന്ന ദിവസം എനിക്ക് വയ്യാതെ ആയി. പിന്നീടുള്ള മൂന്നാല് ദിവസം പനി പിടിച്ച് ഹോട്ടൽ റൂമിൽ ഇരിക്കുമ്പോഴും മനസ്സ് മൊത്തം സെറ്റിലായിരുന്നു. ഒടുവിൽ കൊറോണtest നു ശേഷം നെഗറ്റീവ് റിസൾട്ട് മായി ഞാൻ വീണ്ടും set ൽ തിരിച്ചെത്തി. അന്ന് ഉണ്ണിമുകുന്ദന്റെ birthday കൂടിയായിരുന്നു . ഷൂട്ട് ഇല്ലാഞ്ഞിട്ടും സാർ അന്ന് ബർത്ത് ഡേ ആഘോഷിക്കാൻ സെറ്റിൽ എത്തി. കഴിഞ്ഞ മൂന്നു ദിവസം കാണാത്ത ഒരു പുതിയ മുഖം ആയതുകൊണ്ടായിരിക്കാം “ഇതേതാ പുതിയ ഒരാൾ” എന്ന് ചോദിച്ചു കൊണ്ട് ലാൽ സർ എന്നോട് സംസാരിച്ചു തുടങ്ങി . പിറ്റേദിവസം ഞാൻ കൊടുത continuity Costume ൽ ലാൽ സർ സെറ്റിലെത്തി . എൻറെ excitement മൊത്തം ക്യാമറയ്ക്കു പിന്നിൽ നിന്നുകൊണ്ട് ലാൽ സാറുടെ അഭിനയം നേരിട്ട് കാണാം എന്നതിൽ ആയിരുന്നു. എന്നാൽ എന്നെ വിസ്മയിപ്പിച്ച മറ്റൊരു കാഴ്ചയാണ് ഞാൻ അവിടെ കണ്ടത്. ലാൽ സാർ സെറ്റിൽ എത്തിയിട്ടും ഷോട്ടിന് സമയം ആവാത്തത് കൊണ്ട്
അവിടെ നടന്നുകൊണ്ടിരുന്ന മറ്റൊരു ഷോട്ടിന്
ബാഗ്രൗണ്ട് സെറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ആർട്ട് അസിസ്റ്റൻറ് ശരത്തിനെ സഹായിക്കുന്ന ലാൽ സർ. റെഡി ആയി വന്നിട്ട് കുറച്ചുനേരം സ്വന്തം ഷോട്ട് ആയി കാത്തു നിൽക്കേണ്ടി വന്നാൽ കൂട്ടിക്കൊണ്ടുവന്ന് അസിസ്റ്റൻറ് ഡയറക്ടറെ ചീത്ത വിളിക്കുന്ന ആർട്ടിസ്റ്റ് ഉള്ള ഈ ഇൻഡസ്ട്രിയിൽ . ഒരു പരാതിയുമില്ലാതെ എത്രനേരം വേണമെങ്കിലും കൊടുത്ത കോസ്റ്റൂമിൽ സ്വന്തം കാരവാനിൽ പോലും പോകാതെ അടുത്ത ഷോട്ട് നായി സെറ്റിൽ തന്നെ ഇരിക്കുന്ന ലാൽ സാറെ പോലെയുള്ള ആർട്ടിസ്റ്റുകളെ കാണുമ്പോൾ ഉള്ളിൽ നിന്നും വരുന്ന ഒന്നുണ്ട് “ബഹുമാനം.
you are amazing Lal sir”.
കുറിപ്പിന് ഒപ്പം ഇതിന്റെ വീഡിയോയും രേഷമ ശിവകുമാർ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ സെറ്റിൽ എത്തിയിട്ടും തന്റെ ഷോട്ട് ആകാൻ കാത്ത് നിൽക്കുന്നതിനിടയിൽ ആർട്ട് അസിസ്റ്റന്റിനെ സഹായിക്കുന്ന മോഹൻലാലിനെ കാണാൻ കഴിയും. വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ ആണ് മോഹൻലാലിന്റേതായി ഇനി പുറത്തിറങ്ങാൻ ഉള്ള ചിത്രം.