ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് നടിപ്പിൻ നായകൻ സൂര്യ. തമിഴിന് പുറമെ ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള സൂര്യ പ്രൊഡ്യൂസർ, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ്. തമിഴ് സിനിമയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളുമാണ് സൂര്യ. പാണ്ടിരാജ് സംവിധാനം ചെയ്ത എതിർക്കും തുനിതവനാണ്. പ്രിയങ്ക അരുൾ മോഹൻ നായികയായെത്തിയ ചിത്രം തിയേറ്ററിൽ വൻ വിജയമായി മാറിയിരുന്നു. ലോകേഷ് കനകരാജ് ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രം എന്ന ചിത്രത്തിൽ അഥിതി വേഷത്തിലും സൂര്യ എത്തിയിരുന്നു. ഈ മാസം മൂന്നാം തീയതി ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോട് തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

തമിഴ് സിനിമയിലെ ഏറെ ശ്രദ്ധേയനായ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം എന്ന ചിത്രമാണ് ലോകേഷ് ആദ്യമായി സംവിധാനം ചെയ്തത്. അതിനുശേഷം കാർത്തിയെ നായകനാക്കി ഒരുക്കിയ കൈതി, ദളപതി വിജയ് നായകനാക്കി ഒരുക്കിയ മാസ്റ്റർ എന്നീ ചിത്രങ്ങൾ വലിയ വിജയമായി മാറിയതോടെ തമിഴ് സിനിമയിലെ വിലപിടിപ്പുള്ള സംവിധായകന്മാരിൽ ഒരാൾ ആയി മാറി ലോകേഷ്. തന്റെ ആരാധന പുരുഷനായ ഉലകനായകൻ കമൽഹാസനെ നായകനാക്കി ലോകേഷ് ഒരുക്കിയ വിക്രം എന്ന ചിത്രം ഈ മാസം മൂന്നാം തീയതിയാണ് തിയേറ്ററുകളിലെത്തിയത്. കമൽഹാസനെ കൂടാതെ വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ നടിപ്പിൻ നായകൻ സൂര്യ അതിഥി വേഷത്തിൽ എത്തിയിരുന്നു.

ഇപ്പോൾ സൂര്യയെ കുറിച്ച് പറഞ്ഞ രംഗത്തുവന്നിരിക്കുകയാണ് ലോകേഷ് കനകരാജ്. വിക്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വച്ചാണ് ലോകേഷ് സൂര്യയെക്കുറിച്ച് പറഞ്ഞത്. ചിത്രത്തിന്റെ റിലീസിന് ശേഷം സൂര്യ സാർ ഹാപ്പി ആണോ എന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് ലോകേഷ് ഈ കാര്യം പറഞ്ഞത്. സൂര്യ സാർ വളരെ ഹാപ്പിയാണ്, എടുത്തുപറയേണ്ട സീനാണ് പുകവലി സീൻ, അത് ചെയ്യരുത് എന്ന് അദ്ദേഹം തീരുമാനിച്ചിട്ട് 20 വർഷത്തോളമായി. പക്ഷേ ഇതിൽ ഒരു വില്ലൻ കഥാപാത്രം അല്ല ചെയ്യുന്നത്, ഇതൊക്കെ ചെയ്യണം എന്ന് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ അദ്ദേഹം അത് ചെയ്തു. അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടറാണ്, ലോകേഷ് പറയുന്നു.

Leave a Reply

Your email address will not be published.

You May Also Like

ഗോപി സുന്ദർ അമൃത വിഷയത്തിൽ പ്രതികരിച്ചു അഭയ ഹിരണ്മയി ;

സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേരുകളാണ് അമൃത ഗോപി സുന്ദർ…

സ്റ്റൈലിന്റെ കാര്യത്തിൽ മമ്മൂട്ടിയെ തോൽപ്പിക്കാൻ ദുൽഖറിന് പോലും കഴിഞ്ഞിട്ടില്ല : ലണ്ടൺ ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ

1980 ളിലെ തുടർച്ചയായുള്ള പരാജയങ്ങൾ കാരണം സിനിമ ജീവിതം അവസാനിച്ചു എന്ന് മാധ്യമങ്ങൾ കഥയെഴുതിയ നടൻ.…

അനിയത്തിപ്രാവ് ഞാൻ ചെയ്യേണ്ടിയിരുന്ന സിനിമ, ഇപ്പോൾ കുറ്റബോധം തോന്നുന്നു ; തുറന്നു പറഞ്ഞു നടൻ കൃഷ്ണ..

അനിയത്തിപ്രാവ് താൻ ചെയ്യേണ്ടിയിരുന്ന സിനിമ ആണെന്ന് തുറന്നു പറഞ്ഞു നടൻ കൃഷ്ണ.. നിർഭാഗ്യവശാൽ ആണ് ആ…

മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്നു? വെളിപ്പെടുത്തി ദുൽഖർ സൽമാൻ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയും അദ്ദേഹത്തിന്റെ മകനും യുവതാരവുമായ ദുൽഖർ സൽമാനും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി ആരാധകർ…