ഇന്ത്യൻ സിനിമ ലോകം കാത്തിരുന്ന ഒരു വിവാഹം ആയിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയുടേത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ ലേഡി സൂപ്പർസ്റ്റാറിന്റെ വിവാഹം ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ്. സംവിധാനയകനും ഗാന രചയിതാവും ആയ വിഘ്‌നേഷ് ശിവൻ ആണ് വരൻ. വിഘ്‌നേഷ് ശിവൻ നയൻതാരയെയും വിജയ് സേതുപതിയെയും നായിക നായകന്മാരാക്കി ഒരുക്കിയ നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് ഇരുവരും പരിചയത്തിൽ ആകുന്നതും തുടർന്ന് ആ പരിചയം പ്രണയത്തിലേക്ക് വഴി മാറുന്നതും. ഏഴ് വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ ഇരുവരും ഇന്ന് വിവാഹിതരായിരിക്കുകയാണ്. മഹാബലിപൂരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഇന്ത്യൻ സിനിമയിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്ത കല്യാണത്തിൽ മലയാളത്തിൽ നിന്ന് ജനപ്രിയ നായകൻ ദിലീപും പങ്കെടുത്തു.

ഷാരുഖ് ഖാൻ, അറ്റ്ലീ, രജനികാന്ത്, വിജയ് സേതുപതി, കാർത്തി, മണി രത്നം, ശരത് കുമാർ, ശിവ, അനിരുധ് തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. വിവാഹത്തിന്റെ സംപ്രേഷണ അവകാശം നേരത്തെ നെറ്റ്ഫ്ളിക്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആണ് നെറ്റ്ഫ്ളിക്സിന് വേണ്ടി വിവാഹ ചടങ്ങുകൾ ചിത്രീകരിക്കുന്നത്. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഇനിയും ഒരുപാട് സെലിബ്രിറ്റികൾ എത്തും എന്നാണ് വിവരം.

വിവാഹം നടക്കുന്ന റിസോർട്ടിന് ചുറ്റും കനത്ത സുരക്ഷ ആണ് ഒരുക്കിയിരിക്കുന്നത്. വിവാഹത്തിന് ക്ഷണം ഇല്ലാത്ത ആർക്കും ആ പരിസരത്തേക്ക് പ്രവേശനം ഇല്ല. മാധ്യമങ്ങൾക്കും റിസോർട്ടിൽ പ്രവേശനം അനുവദിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വെച്ച് രണ്ട് പേരും ചേർന്ന് ജൂൺ 11 ന് മാധ്യമങ്ങളെ കാണും എന്ന് വിഘ്‌നേഷ് ശിവൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നടി മീനയുടെ ഭർത്താവ് അന്തരിച്ചു

നടി മീനയുടെ ഭർത്താവ് അന്തരിച്ചു തമിഴ് നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു,ശ്വാസകോശ രോഗം സംബന്ധിച്ച്…

സുഹൃത്തിനെ ചുമലിലേറ്റി പൂരം കാണിച്ച് വൈറലായ സുധീപ് ഇതാ തൃശൂർ എൽത്തുരുത്ത് കാര്യാട്ടുകരയിലെ വീട്ടിലുണ്ട്

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് സുഹൃത്തിന്റെ ചുമലിലേറി…

ബാലയ്യയുടെ നായികയാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഹണി റോസ്

2005ൽ മണിക്കുട്ടനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന…

ആ ഓർമ്മകൾ ഉള്ളത് കൊണ്ടാവാം പിന്നീട് ചിത്രങ്ങൾ ചെയ്യാൻ മോഹൻലാൽ അവസരം തന്നിട്ടില്ല ; തുറന്നു പറഞ്ഞു ജയരാജ്‌

മലയാള സിനിമയ്ക്ക് വേണ്ടി നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജയരാജ്‌. തന്റെ. അനവധി സിനിമകളാണ്…