മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ എന്നല്ല ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതിൽ ഒരു തർക്കവും ഇല്ല. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ വേറെ ഒരു നടനും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രെദ്ധേയമാണ്.
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടനന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ തനതായ അഭിനയ ശൈലി കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മമ്മുട്ടി. ഇന്നും വൈവിധ്യപൂർണ്ണമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ മമ്മുട്ടിക്ക് സാധിക്കുന്നുണ്ട്.
ഇപ്പോൾ ഇരുവർക്കും എതിരെ രംഗത്ത് വന്നിരിക്കുകയാണ് ജിഷയുടെ അമ്മ രാജേശ്വരി. മകൾ മരിച്ച ശേഷം മമ്മൂട്ടിയോ മോഹൻലാലോ തന്നെ കാണാൻ വന്നില്ല എന്നാണ് രാജേശ്വരി പറയുന്നത്. അവർ ഇരുവരും ഇതുവരെ ഫോണിൽ വിളിച്ചു പോലും തന്നോട് സംസാരിച്ചിട്ടില്ല എന്ന് രാജേശ്വരി പറയുന്നു. തനിക്ക് കിട്ടിയ സാമ്പത്തിക സഹായം എല്ലാം തീർന്നുവെന്നും നാട്ടുകാരുടെ സഹായത്താൽ ആണ് ഇപ്പോൾ കഴിയുന്നത് എന്നും രാജേശ്വരി കൂട്ടിച്ചേർത്തു. ഹോം നഴ്സ് ആയി ജോലി ചെയ്തും നാട്ടുകാരുടെ സഹായത്തിലും ആണ് രാജേശ്വരി ജീവിതം മുന്നോട്ട് നീക്കുന്നത്. നേരത്തെ തന്റെ മകളുടെ സിനിമ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് സിനിമയാക്കണം എന്നും അതിൽ തന്നെ അഭിനയിപ്പിക്കണം എന്നും രാജേശ്വരി ആവശ്യപ്പെട്ടിരുന്നു. ആ സിനിമയിൽ താൻ കൂടി അഭിനയിച്ചാൽ മാത്രമേ കൂടുതൽ ആളുകൾ ശ്രെദ്ധിക്കൂ എന്നാണ് രാജേശ്വരി പറയുന്നത്.