ലോക ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി. നിലവിലെ ഫുട്ബോൾ താരങ്ങളിൽ ഏറ്റവും മികച്ച കളിക്കാനും ആണ് ലയണൽ മെസ്സി. മെസ്സി സ്വന്തമാക്കാത്ത റെക്കോർഡുകൾ വളരെ വിരളമാണ് ഫുട്ബോൾ ലോകത്ത്. തന്റെ പതിമൂന്നാം വയസ്സ് മുതൽ ബാഴ്‌സിലോണ ക്ലബ്ബിന്റെ ഭാഗമായ മെസ്സി 2021 ൽ ക്ലബ്‌ വിടുമ്പോൾ സ്വന്തമാക്കിയത് മുപ്പത്തി അഞ്ചോളം ട്രോഫികൾ ആണ്. ലാ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ, ഒരു സീസണിൽ തന്നെ ലാ ലീഗും യൂറോപ്യൻ ലീഗും നേടിയ കളിക്കാരൻ, ലാ ലീഗിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റ്‌ നൽകിയ കളിക്കാരൻ, കോപ്പ അമേരിക്കയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ അങ്ങനെ ഒരുപാട് റെക്കോർഡുകൾ മെസ്സി സ്വന്തം പേരിൽ ആക്കിയിട്ടുണ്ട്.

അര്ജന്റീന താരമായ മെസ്സി ക്ലബ്ബിനും രാജ്യത്തിനും വേണ്ടി മൊത്തം എഴുന്നൂറ്റി അൻപതിലേറെ ഗോളുകൾ ഇതിനോടകം നേടിയിട്ടുണ്ട്. ഇപ്പോൾ ഫുട്ബോളിന് പുറമെ അഭിനയത്തിലും ഒരു കൈ നോക്കാൻ ഒരുങ്ങുക ആണ് ലയണൽ മെസ്സി. ഒരു ലാറ്റിൻ അമേരിക്കൻ ടെലിവിഷൻ സീരിയസിൽ അഭിനയിച്ച് കൊണ്ടാണ് മെസ്സി അഭിനയ രംഗത്തേക്ക് കാൽ എടുത്ത് വെക്കുന്നത്. മാർക്ക ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. നേരത്തെ ഒരുപാട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മെസ്സി ഇതാദ്യമായാണ് ഒരു സീരിയസിൽ അഭിനയിക്കുന്നത്.

അര്ജന്റീനയൻ ടെലിവിഷനിലെ ഡ്രാമ സീരിയസ് ആയ ലോസ് പ്രൊക്ട്ടട്ടേഴ്സിൽ ആണ് മെസ്സി അഭിനയിക്കുന്നത്. ഈ സീരിയസിന്റെ രണ്ടാം ഭാഗത്തിൽ അഥിതി വേഷത്തിൽ ആണ് മെസ്സി അഭിനയിക്കുക എന്നാണ് മാർക്ക റിപ്പോർട്ട്‌ ചെയ്തത്. മെസ്സി അഭിനയിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂർത്തിയായത് ആണ്. ഷൂട്ടിംഗ് സെറ്റിലെ മെസ്സിയുടെ ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. 2023 ൽ മാത്രമേ സീരിയസ് റിലീസ് ചെയ്യുവോളു എന്നാണ്എ ലഭിക്കുന്ന വിവരങ്ങൾ.

Leave a Reply

Your email address will not be published.

You May Also Like

വിൽക്കുന്ന ഭക്ഷണസാധനങ്ങൾക്ക് ജിഎസ്ടി കൂടാതെ വില ഈടാക്കുന്നു ; തമിഴ് സിനിമ താരം സൂരി പോലീസ് കസ്റ്റടിയിൽ

മലയാളികൾക്ക് ഏറെ സുപരിചിതമായ താരങ്ങളിൽ ഒരാളാണ് തമിഴ് ആക്ടർ സൂരി.നിരവധി കോമഡി സിനിമകളിലൂടെ കടന്നു വന്ന്…

പൊന്നിയിന്‍ സെല്‍വന്റെ ഭാഗമായി മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.വലിയ…

2021ലെ മികച്ച ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട് മേപ്പടിയാൻ

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ തിരക്കഥ എഴുതി സംവിധാനം ചെയ്തു 2022 ജനുവരി…

ആ വേഷങ്ങൾ ചെയ്തിരുന്നെങ്കിൽ ദിലീപ് ജനപ്രിയനായകൻ എന്നതിനേക്കാൾ മുകളിൽ എത്തിയേനെ…

ദിലീപ് എന്ന നടന്റെ അഭിനയത്തെ ശരിയായി ചൂഷണം ചെയ്യാൻ കഴിഞ്ഞത് സംവിധായകൻ ടി വി ചന്ദ്രന്…