കഴിഞ്ഞദിവസമാണ് ജിത്തുജോസഫ് സംവിധാനം ചെയ്ത ത്രില്ലർ ചിത്രമായ വർത്തമാനം ഹോട്ട് സ്റ്റാറിൽ ചെയ്തത് ചിത്രത്തിലെ മികച്ച പിന്തുണയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഇതിന് പിന്നാലെ സൂപ്പർ സംവിധായകനായ പ്രിയദർശനം ഇത്തരത്തിൽ മലയാളത്തിലെ യുവ നടന്മാരെയും നടികളെയും അണിനിരത്തിക്കൊണ്ട് ഒരു ത്രില്ലർ ഒരുക്കാൻ ഉള്ള പണിപ്പുരയിലേക്ക് നീങ്ങുകയാണ്.
മലയാളത്തിലെ യുവനടൻമാരായ റോഷൻ മാത്യു ഷൈൻ ടോം ചാക്കോ അർജുൻ അശോകൻ എന്നിങ്ങനെ ഉള്ളവരെ നിരത്തി കൊണ്ടാണ് പ്രിയദർശൻ സംവിധാനത്തിൽ ഒരു ത്രില്ലർ ഒരുങ്ങുന്നത്. പ്രിയദർശൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം അടുത്തുതന്നെ ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വരുന്നതായിരിക്കും.
മരയ്ക്കാർ എന്ന ചിത്രത്തിന്റെ വമ്പിച്ച തോൽവി ഏൽപ്പിച്ച ആഘാതത്തിൽ കട്ടി കുറയ്ക്കാൻ ഇ ത്രില്ലെർ ചിത്രത്തിന് ആകുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. പ്രിയദർശൻ കഥയെഴുതി തിരക്കഥ തയ്യാറാക്കി സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം ഓഗസ്റ്റ് ഷൂട്ടിംഗ് തുടങ്ങുമെന്നാണ് ഇപ്പോൾ സൂചനകൾ പുറത്തു വരുന്നത്.
തൊടുപുഴയിലും എറണാകുളത്തും ആയി ചിത്രീകരിക്കുന്ന ചിത്രത്തിൽ നിർമ്മാണത്തിലും പ്രിയദർശന് ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത് ഏതായാലും അടുത്ത് തന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ പുറത്തു വരുന്നതായിരിക്കും എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ഓളവും തീരവും എന്ന ചിത്രവും ഈ വർഷം തന്നെ ഉണ്ടായേക്കാം എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
1957 പുറത്തിറങ്ങിയ ഓളവും തീരവും എന്ന എംടിയുടെ ചെറുകഥയെ ആസ്പദമാക്കി കൊണ്ടാണ് ഈ തിരക്കഥ ഒരുങ്ങുന്നത് മോഹൻലാൽ ബാപ്പുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർ പങ്കുവയ്ക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സന്തോഷ് ശിവൻ തന്നെയായിരിക്കും.