മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ എന്നല്ല ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതിൽ ഒരു തർക്കവും ഇല്ല. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ വേറെ ഒരു നടനും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രെദ്ധേയമാണ്.
മലയാളത്തിലെ ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ഈ റിയാലിറ്റി ഷോയുടെ അവതാരകൻ. ആദ്യം ഹിന്ദിയിൽ തുടങ്ങിയ ബിഗ് ബോസ്സ് റിയാലിറ്റി ഷോ അവിടെ വലിയ വിജയമായ മാറിയതോടെ ആണ് മറ്റ് ഭാഷകളിലേക്ക് കൂടി വ്യാപിപ്പിച്ചത്. ഹിന്ദിയിൽ അവതാരകൻ ആയെത്തിയിരുന്നത് സൽമാൻ ഖാൻ ആയിരുന്നു. തെലുങ്കിൽ ജൂനിയർ എൻ ടി ആറും തമിഴിൽ ഉലകനായകൻ കമൽ ഹാസനും ആയിരുന്നു അവതാരകർ.
ഇപ്പോൾ മലയാളം ബിഗ് ബോസ്സ് ഷോയിൽ നിന്നും റോബിനെ പുറത്താക്കിയത് കൊണ്ട് ഷോയുടെ അവതാരകൻ ആയ മോഹൻലാലിന് എതിരെ തിരിഞ്ഞിരിക്കുക ആണ് റോബിൻ ആർമി. മോഹൻലാലിന്റെ ഒരു സിനിമയും ഇനി തിയേറ്ററിൽ ഓടിക്കാൻ അനുവദിക്കില്ല എന്നും ആര് ശ്രമിച്ചാലും അത് നടക്കാൻ പോകുന്നില്ല എന്നുമൊക്കെ ആണ് റോബിൻ ആർമി പറയുന്നത്. ഇതിനെതിരെ മോഹൻലാൽ ഫാൻസും രംഗത്ത് എത്തി. കഴിഞ്ഞ നാല്പത് വർഷത്തിലേറെയായി മോഹൻലാൽ ഇവിടെ ഉണ്ട്. റോബിൻ ആർമിയുടെ ഒരു ഭീഷണിയും അദ്ദേഹത്തിന്റെ അടുത്ത് വില പോവില്ല എന്നും മോഹൻലാൽ ആരാധകർ പറയുന്നു.