ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ജൂൺ മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആണ് വിക്രം. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കമൽ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ്, ശിവാനി നാരായണൻ, ഗായത്രി ശങ്കർ, ഹരീഷ് ഉത്തമൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയ ഒട്ടേറെ താരങ്ങൾ അഭിനയിച്ചിട്ടുള്ള ചിത്രത്തിൽ നടിപ്പിൻ നായകൻ സൂര്യ അഥിതി വേഷത്തിലും എത്തിയിട്ടുണ്ട്. അനിരുധ് രവിചന്ദ്രർ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ഗിരീഷ് ഗംഗാദരൻ ആണ്. കമൽ ഹാസനും ഉദയനിധി സ്റ്റാലിനും ചേർന്നാണ് ചിത്രം വിതരണത്തിന് എത്തിച്ചത്.

ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ചു ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തിയ നടിപ്പിൻ നായകൻ സൂര്യ പ്രതിഫലം ആയിട്ട് ഒന്നും വാങ്ങിയില്ല എന്നതാണ്. പ്രശസ്ത നിരൂപകനായ പ്രശാന്ത് രാമസ്വാമി ആണ് ഈ വിവരം തന്റെ ട്വിറ്റെർ അക്കൗണ്ട് വഴി പുറത്ത് വിട്ടത്. സിനിമയിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനം ആണ് സൂര്യ നടത്തിയത്. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ താരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സൂര്യയുടെ സാന്നിധ്യം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. പ്രധാന താരങ്ങൾക്കൊപ്പം ചിത്രത്തിന്റെ വിജയത്തിൽ സൂര്യയുടെ പങ്ക് വളരെ വലുതാണ്.

ഇന്ത്യയിലെ തന്നെ മികച്ച നടന്മാരായ കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ വലിയ ഹൈപ്പ് വിക്രം എന്ന സിനിമക്ക് ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിൽ സൂര്യ കൂടി ഉണ്ടെന്ന് അറിഞ്ഞത് കൂടി സിനിമയുടെ ഹൈപ്പ് പീക്ക് ലെവലിൽ എത്തിയിരുന്നു. അങ്ങനെ ഉണ്ടായ ഹൈപ്പിനോട് ചിത്രം നൂറ് ശതമാനം നീതി പുലർത്തിയതുകൊണ്ട് വലിയ പ്രേക്ഷക പ്രതികരണം ആണ് സിനിമക്ക് ലഭിച്ചത്. ഇത് തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന് കാരണം. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ചിത്രം ആഗോള തലത്തിൽ 150 കോടിക്ക് മേലെ കളക്ഷൻ നേടിക്കഴിഞ്ഞു.