മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ എന്നല്ല ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതിൽ ഒരു തർക്കവും ഇല്ല. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ വേറെ ഒരു നടനും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രെദ്ധേയമാണ്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ബറോസ്. ഹോളിവുഡ് ചിത്രങ്ങളോട് കിട പിടിക്കാൻ തക്ക വിധത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത് എന്ന് കഴിഞ്ഞ ആഴ്ച ഇന്റർനെറ്റിൽ ലീക്ക് ആയ ലൊക്കേഷൻ ഫോട്ടോകളിൽ നിന്ന് വ്യക്തം. ഇന്ത്യൻ സിനിമയിലെ ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്താനിൽ ഉപയോഗിച്ച ഗ്രാവിറ്റി ഇല്ല്യൂഷൻ ഈ ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ ബാറോസ് എന്ന ഭൂതം ആയാണ് മോഹൻലാൽ എത്തുന്നത്. വാസ്കോ ഡി ഗമയുടെ നിധി സൂക്ഷിപ്പ്കാരൻ ആണ് ബറോസ്. നിധിയുടെ അവകാശിയെ തേടി നാണ്ണൂറ് വർഷമായി അയാൾ കാത്തിരിക്കുകയാണ്. അവസാനം ഒരു പെൺകുട്ടി നിധി തേടി എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അൻപത് വർഷത്തിന് അടുത്ത് സിനിമ മേഖലയിൽ എക്സ്പീരിയൻസ് ഉള്ള മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലക്ക് വലിയ പ്രതീക്ഷയുള്ള സിനിമ ആണ് ബറോസ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തന്റെ സൃഷ്ടാവായ ജിജോ പുന്നൂസ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സന്തോഷ് ശിവൻ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.