വിക്രം എന്ന പുതിയ കമൽഹാസൻ ചിത്രം കണ്ട് ആരും തന്നെ വേലക്കാരിയിൽ നിന്നും ഏജന്റ് ടീന എന്ന വേലക്കാരിയുടെ ട്രാൻസ്ഫോർമേഷൻ സീൻ മറക്കാനിടയില്ല. ഒരുപാട് പ്രശംസ നേടിക്കൊടുത്ത ഒരു കഥാപാത്രമാണ് വേലക്കാരിയായ ഏജന്റ് ടീന.

സിനിമകളിൽ നൃത്തരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ ഇൽ ഒരാൾ മാത്രമായിരുന്നു വാസന്തി ഇതുവരെ. എന്നാൽ മാസ്റ്റർ എന്ന ചിത്രത്തിൽ വിജയ് യോടൊപ്പം ഡാൻസ് കളിച്ചുകൊണ്ടിരുന്ന വാസന്തിയെ ലോകേഷ് കനകരാജ് ശ്രദ്ധിച്ച് തുടങ്ങിയതോടെയാണ് വിക്രം എന്ന സിനിമയിലെ agent ടീന യിലേക്കുള്ള പരകായപ്രവേശം അവിടെ ആരംഭിച്ചത്.

മാസ്റ്റർ എന്ന സിനിമയിലെ വാദി കമിങ് എന്ന ഗാനരംഗത്തിൽ ഡാൻസ് മാസ്റ്റർ ദിനേശനെ അസിസ്റ്റന്റ് ആയിരുന്നു വാസന്തി എന്നാൽ അവിടെനിന്ന് വാസന്തിയെ ശ്രദ്ധിച്ചാൽ ലോകേഷ് കനകരാജ് പിന്നീട് വാസന്തിയോട് വിക്രം എന്ന സിനിമയിൽ ഇതുപോലെ ഒരു വേഷം ചെയ്യണമെന്ന് പറയുകയായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞതോടെ സന്തോഷം കൊണ്ട് തുള്ളി ചാടി എന്നാണ് വാസന്തി പറയുന്നത്.

ഇതുവരെ ആരും ശ്രദ്ധിക്കപ്പെടാതെ സിനിമയിൽ ഉണ്ടായിരുന്ന താനെന്ന് ശ്രദ്ധിക്കപ്പെടുന്ന ഒരു റോഡിൽ എത്തിയതോടെ തനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു എന്നാണ് ഇതിനെക്കുറിച്ച് താരം അഭിപ്രായപ്പെടുന്നത്. വിക്രം എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം തന്നെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. തന്റെ മാസ്റ്റർ ദിനേശൻ ഒപ്പം തന്നെയാണ് ഈ ചിത്രം കാണാനായി തീയേറ്ററിൽ പോയത്. തന്റെ മുഖം സ്ക്രീനിൽ കണ്ട് ആളുകൾ കയ്യടിക്കുന്നത് കണ്ടു സന്തോഷം സഹിക്കാൻ ആയില്ലെന്ന് താരം പറഞ്ഞു. തങ്ങളെ പോലെ ഉള്ളവരെ ആളുകൾ ശ്രദ്ധിക്കുന്നതും തങ്ങൾക്കുവേണ്ടി കയ്യടിക്കുന്ന അതും വളരെ വലിയ ഒരു കാര്യമാണ്. ലോകേഷ് കനകരാജ് വളരെ ബ്രില്ലിയന്റ് ആയ ഡയറക്ടർ തന്നെയാണ്. അദ്ദേഹത്തോട് ഈ വേഷത്തിന് താൻ എന്നും കടപ്പെട്ടിരിക്കും എന്നും താരം പറഞ്ഞു. ഈ കഥാപാത്രത്തിന് ഓരോ സീൻ എടുക്കുമ്പോഴും അദ്ദേഹം നമ്മോടൊപ്പം തന്നെ അതേ എനർജിയിൽ കൂടെ നിൽക്കും. ആദ്യഷോട്ട് ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം ആയിരുന്നു വളരെ ടാലന്റ് ആക്ടറാണ് ഫഹദ് ഫാസിൽ. എനിക്കുണ്ടായിരുന്ന ടെൻഷൻ പോലും തമാശകൾ എല്ലാം പറഞ്ഞ് നമ്മളെ കംഫർട്ട് ആക്കി കൊണ്ട് അദ്ദേഹം മാറ്റി തന്നു. 16 ദിവസമാണ് വിക്രത്തിനു വേണ്ടിയുള്ള ഷൂട്ട് ഉണ്ടായിരുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മൂന്നു ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തു തീർത്തത്.

അത് അത്രയും മനോഹരമാക്കാൻ ആക്ഷൻ ഡയറക്ടർ അൻബാരിവ് ന്റെ അറിവിന്റെ കഴിവ് അത്രയും ഉണ്ട്. മലയാളത്തിൽ റിങ്മാസ്റ്റർ എന്ന ചിത്രത്തിലും താൻ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ വിജയ് സാറും ആയും കീർത്തി സുരേഷും ആയും നയൻതാരയും നല്ല ബന്ധം തനിക്ക് ഉണ്ട് എന്നും താരം പറഞ്ഞു. കമൽ സാറിന്റെ അടുത്ത് പോകാൻ പോലും പേടിയായിരുന്നു എന്നാൽ തന്നെ കമൽ സാറിനെ പരിചയപ്പെടുത്തിയത് ലോകേഷ് കനകരാജ് ആണ്. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ താനെന്നും ലോകേഷ് കനകരാജ് കടപ്പെട്ടിരിക്കും എന്നും താരം ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.

You May Also Like

ഒരു സിനിമയ്ക്കായി ഒത്തുകൂടിയവർക്കെല്ലാം പുരസ്കാരം, സന്തോഷം പങ്കുവെച്ച് ടീം തങ്കം

സഹീദ് അറാഫത്ത് എന്ന സംവിധായകൻ പുതിയ ചിത്രമാണ് തങ്കം എന്ന ചിത്രം ചിത്രത്തിലെ ഷൂട്ടിങ്ങിനു വേണ്ടി…

ഞാൻ ഒരു വലിയ വിജയ് ആരാധകൻ, ഷാരുഖ് ഖാൻ പറയുന്നു

ഒരുപാട് സെലിബ്രിറ്റി ഫാൻസ്‌ ഉള്ള താരമാണ് ദളപതി വിജയ്. ഇന്ത്യക്ക് അകത്തും പുറത്തും ഒരുപാട് സെലിബ്രിറ്റി…

വിജയ് ചിത്രം ബീസ്റ്റിന്റെ കിടിലൻ ട്രൈലെർ പുറത്തിറങ്ങി, കെ.ജി.എഫ് റിലീസ് മാറ്റുമോ?

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…

കുരിയാച്ചനിൽ നിന്നും മധുവിലേക്ക് പരകായ പ്രവേശവുമായി പ്രിത്വി; കാപ്പ ഫസ്റ്റ് ലുക്ക് വൈറലാകുന്നു

കടുവയുടെ വൻ ബോക്സ് ഓഫീസിൽ വിജയത്തിന് ശേഷം സംവിധായകൻ ഷാജി കൈലാസും നടൻ പൃഥ്വിരാജും വീണ്ടും…