മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് കഴിഞ്ഞ ഫെബ്രുവരി 18ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ആറാട്ട്. തിയേറ്റർ റണ്ണിംഗിന് ചിത്രം മാർച്ച് ഇരുപത് മുതൽ ആമസോൺ പ്രൈമിൽ പ്രദർശനം ആരംഭിച്ചിരുന്നു.

ചിത്രത്തിൽ മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കേന്ദ്ര കഥാപാത്രമായെത്തുമ്പോൾ ചിത്രത്തിൽ നായികയായെത്തിയിരിക്കുന്നത് തെന്നിന്ത്യൻ നടി ശ്രദ്ധ ശ്രീനാഥ് ആണ്. സിദ്ദീഖ്, സായികുമാർ, നെടുമുടി വേണു, വിജയരാഘവൻ, കോട്ടയം രമേശ്, ജോണി ആന്റണി, റിയാസ് ഖാൻ, നന്ദു, രചന നാരായണൻകുട്ടി, സ്വാസിക, മാളവിക മേനോൻ, ലുക്ക്മാൻ, അശ്വിൻ കുമാർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. പാലക്കാട്ടെ ഒരു ഗ്രാമത്തിൽ പാടം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ഒത്തുതീർപ്പാക്കി പാടം സ്വന്തമാക്കാൻ അവിടുത്തെ ഭൂമാഫിയ നെയ്യാറ്റിൻകര എന്ന ഗ്രാമത്തിൽ നിന്ന് നെയ്യാറ്റിൻകര ഗോപനെ കൊണ്ടുവരുന്നത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. എന്നാൽ ഗോപന്റെ അവിടേക്ക് ഉള്ള വരവിൽ ഏറെ ദുരൂഹത ഉണ്ട്. അയാൾ അവിടേക്ക് വന്നത് മറ്റ് ചില ഉദ്ദേശങ്ങളോടെയാണ്. നെയ്യാറ്റിൻകര ഗോപൻ ശെരിക്കും ആരാണെന്നും എന്താണ് അയാളുടെ ഉദ്ദേശം എന്നും ആണ് ഈ ചിത്രം പറയുന്നത്.

ഇപ്പോൾ ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിലെ അഭിനേത്രി കൂടിയായ രചന നാരായണൻകുട്ടി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെച്ചാണ് രചന നാരായണൻകുട്ടി ആറാട്ടിനെ കുറിച്ച് പറഞ്ഞത്. ഹിറ്റ് ആകും എന്ന് വിചാരിച്ചിട്ട് ഫ്ലോപ്പ് ആയ ചിത്രം ഏതാണെന്ന് അവതരിക ചോദിച്ചപ്പോഴാണ് രചന ഇത് പറഞ്ഞത്. ഒരു സിനിമകളിലും താൻ അങ്ങനെ പ്രതീക്ഷയൊന്നും വെക്കാറില്ലെന്നും അങ്ങനെ പ്രതീക്ഷ വെച്ചിട്ട് അതുപോലെ തന്നെ സംഭവിച്ച ഒരു ചിത്രം ആണ് ആറാട്ട് എന്നും രചന നാരായണൻകുട്ടി പറയുന്നു. ആറാട്ട് ഹിറ്റ് ആകും എന്ന് തന്നെ ആണ് പ്രതീക്ഷിച്ചിരുന്നത്. അങ്ങനെ തന്നെ സംഭവിച്ചു. ഒരു സിനിമയെക്കുറിച്ചും പാളി പോയത് എന്ന് പറയാൻ പറ്റില്ല, ഓരോ സിനിമയും ഓരോ അനുഭവങ്ങൾ ആണ്, രചന കൂട്ടിച്ചേർത്തു.
